തിരുവനന്തപുരം:ചുട്ടുപൊള്ളുന്ന കൊടുംവേനലില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു. മെയ് 10 വരെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
ചൂട് കുറയുമോ? കേരളത്തില്‍ നാല് ദിവസം പരക്കെ മഴയെന്ന് പ്രവചനം - Kerala Weather Updation Today - KERALA WEATHER UPDATION TODAY
സംസ്ഥാനത്ത് മെയ് പത്ത് വരെ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
Published : May 7, 2024, 9:22 AM IST
മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 10ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്ന് അര്‍ദ്ധരാത്രിയോടെ സംസ്ഥാനത്ത് മഴയെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും. മലയോര, തീരദേശ മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കള്ളക്കടല്‍ പ്രതിഭാസം തുടരുമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, പകല്‍സമയങ്ങളില്‍ ചൂട് തുടരുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.