കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അടുത്ത 5 ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Kerala weather update - KERALA WEATHER UPDATE

പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

KERALA RAIN UPDATE  RAIN YELLOW ALERT  കേരള കാലാവസ്ഥ  KERALA WEATHER FORECAST
Rain alert (ETV Bharat Network)

By ETV Bharat Kerala Team

Published : May 12, 2024, 11:23 AM IST

Updated : May 12, 2024, 2:50 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (മെയ് 13) തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 14 ന് പത്തനംതിട്ട, 15ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഒടുവിൽ ലഭ്യമായ അറിയിപ്പ് പ്രകാരം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

ALSO READ: അതിശക്ത സൗരോർജ കൊടുങ്കാറ്റ് വരുന്നു, വൈദ്യുതിയും വിവരസാങ്കേതിക വിദ്യയും തകരാറിലാകും; കരുതലില്‍ ശാസ്‌ത്രലോകം - Strong Solar Storm Hits Earth

Last Updated : May 12, 2024, 2:50 PM IST

ABOUT THE AUTHOR

...view details