കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 3 ജില്ലകളില്‍ നേരിയ മഴ, കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പ് - Weather update Kerala - WEATHER UPDATE KERALA

കേരള തീരത്തിന് പുറമെ തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. തീരദേശ വാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

WEATHER UPDATE KERALA  KERALA RAIN ALERT  KALLAKKADAL PHENOMENON  കേരളം കാലാവസ്ഥ റിപ്പോര്‍ട്ട്
kerala-weather-update

By ETV Bharat Kerala Team

Published : Apr 10, 2024, 8:53 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഏപ്രിൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഒടുവിൽ ലഭ്യമായ അറിയിപ്പ് പ്രകാരം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

ABOUT THE AUTHOR

...view details