കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നു, 8 ജില്ലകളിൽ യെല്ലോ അലർട്ട് - ജില്ലകളിൽ യോല്ലോ അലേർട്ട്

പാലക്കാട്‌, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Weather Update  Yellow alert heat warning  Temperature rise in kerala  ജില്ലകളിൽ യോല്ലോ അലേർട്ട്  കേരളത്തില്‍ കനത്ത ചൂട്‌
Kerala Weather Update

By ETV Bharat Kerala Team

Published : Feb 26, 2024, 8:54 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നു (Kerala Weather Update). കനത്ത ചൂടിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്‌, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത ചൂട് നിലനിൽക്കുന്നതിനാൽ പ്രത്യക ജാഗ്രത നിർദേശങ്ങളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

  • പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
  • നിർജലീകരണം ഒഴിവാക്കുന്നതിന് പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ്‌ ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

ABOUT THE AUTHOR

...view details