കേരളം

kerala

ETV Bharat / state

കൊടുംചൂടിന് ആശ്വാസമാകും; 8 ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യത - Weather Updates In Kerala

വേനൽ ചൂടിൽ ആശ്വാസമായി മഴയെത്തും. എട്ട് ജില്ലകളിൽ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

SUMMER  CENTRAL METEOROLOGICAL DEPARTMENT  HEAT ALERT IN KERALA  MODERATE RAIN IN 8 DISTRICTS
Central Meteorological Department Has Predicted Moderate Rain In 8 Districts

By ETV Bharat Kerala Team

Published : Mar 28, 2024, 8:43 AM IST

Updated : Mar 28, 2024, 8:51 AM IST

തിരുവനന്തപുരം:കനത്ത വേനൽ ചൂടിന് നേരിയ ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്.

നാളെ (29-03-2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും 30 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന അറിയിപ്പ് പ്രകാരം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

അതേസമയം, മാർച്ച് 31 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 3 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ : സംസ്ഥാനത്ത് വേനൽ കടുക്കുന്നു; ജില്ലകളില്‍ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Last Updated : Mar 28, 2024, 8:51 AM IST

ABOUT THE AUTHOR

...view details