തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിന് തുടങ്ങുന്ന പരീക്ഷ മാര്‍ച്ച് 26 വരെയാണ് നടക്കുക. 78 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന മൂല്യനിര്‍ണയം 28ന് അവസാനിക്കും.
മെയ് മൂന്നാം വാരത്തിനകം ഫലം പ്രഖ്യാപിക്കും. മാര്‍ച്ച് 3 മുതല്‍ 29 വരെയാണ് ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നടക്കുക. ആകെ 4,28,953 കുട്ടികള്‍ പത്താം തരത്തിലുണ്ട്. പരീക്ഷ രാവിലെ 9.30 നാണ് ആരംഭിക്കുക.
കഴിഞ്ഞ തവണ കേരളത്തില്‍ 2954 കേന്ദ്രങ്ങളിലും ഗള്‍ഫില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളിലുമാണ് എസ്‌എസ്എല്‍സി പരീക്ഷ നടന്നത്. ഇത്തവണ എത്ര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് രജിസ്ട്രേഷന് ശേഷം മാത്രമേ പറയാനാവൂ.
ഉത്തരക്കടലാസുകളുടെ വിതരണം ആരംഭിച്ചു. ജനുവരി 20 മുതല്‍ 30 വരെ ഐ ടി മോഡല്‍ പരീക്ഷയും ഫെബ്രുവരി 1 മുതല്‍ 14 വരെ ഐടി പൊതു പരീക്ഷയും നടക്കും. മറ്റ് മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 13 മുതൽ 27 വരെയുള്ള തീയതികളിലാണ് നടക്കുക.
എസ്എസ്എല്‍സി പരീക്ഷ ടൈം ടേബിള്‍
തീയതി | സമയം | വിഷയം |
3 മാര്‍ച്ച് 2025 | 9:30 AM - 12:15 PM | ഇംഗ്ലീഷ് |
5 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | മലയാളം ഒന്നാം പേപ്പര്‍ |
7 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | മലയാളം രണ്ടാം പേപ്പര്‍ |
10 മാര്‍ച്ച് 2025 | 9:30 AM - 12:15 PM | ഗണിതം |
17 മാര്‍ച്ച് 2025 | 9:30 AM - 12:15 PM | സോഷ്യല്‍ സയൻസ് |
19 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | ഹിന്ദി |
21 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | ഫിസിക്‌സ് |
24 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | രസതന്ത്രം |
26 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | ജീവശാസ്‌ത്രം |
ഹയര്‍ സെക്കൻഡറി വിഭാഗം:ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ (പ്ലസ് വണ്‍) പരീക്ഷകള്‍ മാര്‍ച്ച് ആറിന് ആരംഭിച്ച് 29ന് അവസാനിക്കും. ഉച്ചയ്‌ക്ക് ശേഷമാണ് പ്ലസ് വണ്‍ പരീക്ഷകള്‍ എല്ലാം. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 3 മുതല്‍ മാര്‍ച്ച് 26 വരെ നടക്കും. ഉച്ചയ്‌ക്ക് ശേഷമാണ് പ്ലസ് ടു പരീക്ഷകളും.
ഉത്തര കടലാസ് മൂല്യ നിര്‍ണയത്തിനായി സ്‌കീം ഫൈനലൈസേഷന്‍ മാര്‍ച്ച് 28, ഏപ്രില്‍ 8 എന്നീ തിയതികളിലായി നടക്കും. ഏപ്രില്‍ 11 ന് ഇംപ്രൂവ്മെന്‍റ് സപ്ലിമെന്‍ററി പരീക്ഷകളുടെ മൂല്യനിര്‍ണയം നടക്കും. പിന്നീട് രണ്ടും ഒന്നും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ മൂല്യ നിര്‍ണയവും നടക്കും.