കേരളം

kerala

ETV Bharat / state

രാജ്യത്ത് ആദ്യം; വ്യാജ വാർത്തകൾ കണ്ടെത്തൽ, പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തി കേരളം - fake news detection in IT textbook - FAKE NEWS DETECTION IN IT TEXTBOOK

2022-ൽ 'സത്യമേവ ജയതേ' പദ്ധതിയുടെ ഭാഗമായി അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ കുട്ടികൾക്ക് വ്യാജവാർത്തകൾ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പരിശീലനം നൽകിയിരുന്നു.

FAKE NEWS DETECTION  IT TEXTBOOK  വ്യാജ വാർത്തകൾ കണ്ടെത്തൽ
Representative image (file photo) (ETV Bharat)

By ETV Bharat Kerala Team

Published : Aug 12, 2024, 7:29 PM IST

തിരുവനന്തപുരം:ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയാനും 'ഫാക്‌ട് ചെക്കിങ്ങിന്' കുട്ടികളെ പര്യാപ്‌തമാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം സംസ്ഥാനത്തെ 5, 7 ക്ലാസുകളിലെ പുതിയ ഐസിടി പാഠപുസ്‌തകങ്ങളുടെ ഭാഗമാക്കി സർക്കാർ. നേരത്തെ 2022-ൽ 'സത്യമേവ ജയതേ' പദ്ധതിയുടെ ഭാഗമായി വ്യാജവാർത്തകൾ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പരിശീലനം അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ കുട്ടികൾക്ക് ലഭിച്ചിരുന്നു. 19.72 ലക്ഷം കുട്ടികൾക്കാണ് കൈറ്റിന്‍റെ നേതൃത്വത്തിൽ നടന്ന പരിശീലനം ലഭിച്ചത്.

5920 പരിശീലകരുടെ സഹായത്തോടെ യുപി തലത്തിൽ നിന്ന് 9.48 ലക്ഷം കുട്ടികളും ഹൈസ്‌ക്കൂൾ തലത്തിൽ നിന്ന് 10.24 ലക്ഷം കുട്ടികൾക്കുമാണ് രാജ്യത്താദ്യമായി പരിശീലനം ലഭിച്ചത്. ഇന്‍റർനെറ്റ് നിത്യ ജീവിതത്തിൽ, സോഷ്യൽ മീഡിയയ്ക്ക് നമ്മെ വേണം, സോഷ്യൽ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാല് വിഷയങ്ങളിലായായിരുന്നു ക്ലാസ്. രണ്ടര മണിക്കൂർ പരിശീലനമാണ് കുട്ടികൾക്ക് നൽകിയത്.

സത്യമേവ ജയതേ'യുടെ ഭാഗമായായിരുന്നു പരിശീലനം. ഡിജിറ്റൽ മാധ്യമങ്ങൾ വഴി പങ്കുവെയ്ക്കുന്ന സത്യവിരുദ്ധമായ വിവരങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന തെറ്റായ സ്വാധീനവും വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കലും വിവിധ 'കേസ് സ്റ്റഡികളിലൂടെ' പരിശീലനത്തിന്‍റെ ഭാഗമാക്കിയിരുന്നു. അടുത്ത വർഷം മുതലാണ് 6, 8, 9, 10 ക്ലാസുകളിലെ ഐ സി ടി പാഠപുസ്‌തകത്തിൽ പുതിയ വിവരങ്ങൾ ഉൾപ്പെടുത്തുക.

സ്‌ക്രീൻ സമയം നിയന്ത്രിക്കുന്നതിനെ കുറിച്ചും അഞ്ചാം ക്ലാസിലെ 'ഇന്‍റർനെറ്റിൽ തിരയുമ്പോൾ' എന്ന അദ്ധ്യായത്തിലുണ്ട്. ഏഴാം ക്ലാസിലെ 'തിരയാം, കണ്ടെത്താം' എന്ന അദ്ധ്യായത്തിലും ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്നതും വിശദീകരിക്കുന്നുണ്ട്.

ലഭിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇത്തരം വിവരങ്ങൾ നൽകുന്നവരെ അവയുടെ ഭവിഷ്യത്ത് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതിനെക്കുറിച്ചും ഉള്ളടക്കങ്ങളുടെ പകർപ്പവകാശത്തെക്കുറിച്ചും പാഠപുസ്‌തകത്തിലുണ്ട്. ഏഴാം ക്ലാസിലെ പുതിയ ഐ സി ടി പാഠപുസ്‌തകത്തിലാണ് രാജ്യത്താദ്യമായി 4 ലക്ഷം കുട്ടികൾക്ക് എ ഐ പഠനത്തിന് അവസരം നൽകിയിട്ടുള്ളത്.

Also Read: കേന്ദ്ര സർക്കാരിന്‍റെ ഫാക്‌ട് ചെക്കിങ് യൂണിറ്റിന് സുപ്രീം കോടതി സ്‌റ്റേ; അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതെന്നും കോടതി

ABOUT THE AUTHOR

...view details