എറണാകുളം :ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി നൽകിയവർ നേരിടുന്ന ആരോപണങ്ങൾ അറിയിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിനാണ് കോടതിയുടെ നിർദേശം. ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചതന്റെ അടിസ്ഥാനത്തിലാണ് നോഡൽ ഓഫിസറെ നിയമിക്കാനുള്ള ഹൈക്കോടതി നിർദേശം.
പരാതിക്കാർക്ക് എല്ലായ്പ്പോഴും പ്രത്യേക അന്വേഷണ സംഘാംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിക്കാൻ മാർഗമുണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. തുടർന്നാണ് എസ്ഐടിയോട് നോഡൽ ഓഫിസറെ നിയോഗിക്കാൻ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് നിർദേശിച്ചത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക