എറണാകുളം:കൊയിലാണ്ടി ഗുരുദേവ കോളജിലെ എസ്എഫ്ഐ സംഘർഷത്തിൽ പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി. കോളജിനും, പ്രിൻസിപ്പലിനും, വിദ്യാർഥികള്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണം. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും കൊയിലാണ്ടി എസ്എച്ച്ഒ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നിർദേശം നൽകി.
കോളജ് പ്രിൻസിപ്പലിന്‍റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടിസ് അയച്ചു. രണ്ട് ദിവസം മുൻപ് കോളജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു.