എറണാകുളം : സർവകലാശാലകളിൽ വിസി നിയമനത്തിനായി സർവകലാശാല പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ വിജ്ഞാപനം ചോദ്യം ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസി നിയമനം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്‍റെ നിലപാട്. ഡോ. മേരി ജോർജ് ഡിവിഷൻ ബെഞ്ചിൽ ഫയൽ ചെയ്‌ത ഹർജി പരിഗണിക്കവെയാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഗവർണറുടെ സെർച്ച് കമ്മിറ്റി നിയമനം; നടപടി കോടതിയില്‍ ചോദ്യം ചെയ്‌ത് സര്‍ക്കാര്‍ - Government Questioned Governor - GOVERNMENT QUESTIONED GOVERNOR
സർവകലാശാല പ്രതിനിധിയില്ലാതെ വിസി നിയമനത്തിനായി ഗവര്‍ണര്‍ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതാണ് സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്‌തത്. സർവകലാശാലകളിൽ സ്ഥിരം വിസി നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
Published : Jul 1, 2024, 3:11 PM IST
ഹർജി ജൂലൈ 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചാൻസലറായ ഗവർണറെയും സംസ്ഥാന സർക്കാരിനെയും സർവകലാശാലകളെയും എതിർകക്ഷികളാക്കിയാണ് ഹർജി. കഴിഞ്ഞ ദിവസമാണ് യുജിസി, ചാൻസലറുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ വിജ്ഞാപനമിറക്കിയത്. കേരള, കെടിയു, ഫിഷറീസ് ഉൾപ്പെടെയുള്ള സർവകലാശാലകൾക്കു വേണ്ടിയായിരുന്നു വിജ്ഞാപനം. പല തവണ ആവശ്യപ്പെട്ടിട്ടും സർവകലാശാലകൾ പ്രതിനിധികളെ നൽകാത്തതിനെ തുടർന്നായിരുന്നു നടപടിയെന്നാണ് ഗവർണറുടെ വിശദീകരണം
Also Read:സര്‍വകലാശാലകളിലേക്കുള്ള വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍