ഇടുക്കി : വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെസിവൈഎമ്മിൻ്റെ നേതൃത്വത്തിൽ അടിമാലിയിൽ 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റ് ജെറിന്‍ ജെ പട്ടാംകുളം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം അലക്‌സ് തോമസ് എന്നിവരാണ് ഉപവാസ സമരം നയിക്കുന്നത്.
ജില്ലയിൽ വന്യമൃഗ ശല്യം വർധിച്ച് വരികയും മനുഷ്യ ജീവനുകൾ പൊലിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെസിവൈഎം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയിട്ടുള്ളത്. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിൽ അടിമാലിയിൽ 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു.