കേരളം

kerala

ETV Bharat / state

കട്ടപ്പന ഇരട്ടക്കൊലപാതകം : രണ്ടാം പ്രതിയെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - kattappana double murder

കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ രണ്ടാം പ്രതി വിഷ്‌ണുവിനെ അഞ്ച് ദിവസത്തേക്ക് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പൊലീസ് കസ്റ്റഡിയിൽ വിട്ടു

kattappana double murder  double murder  Kattappana First Class Magistrate  second accused remanded
kattappana double murder; second accused remanded to police custody

By ETV Bharat Kerala Team

Published : Mar 18, 2024, 9:39 PM IST

കട്ടപ്പന ഇരട്ടക്കൊലപാതകം : രണ്ടാം പ്രതിയെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഇടുക്കി : കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ രണ്ടാം പ്രതി നെല്ലിപ്പള്ളിൽ വിഷ്‌ണുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ്, കട്ടപ്പന ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അർച്ചന ജോൺ ബ്രിട്ടോ, വിഷ്‌ണുവിനെ കസ്റ്റഡിയിൽ വിട്ടത്. 22 വരെയാണ് കസ്റ്റഡി കാലാവധി.

മോഷണ ശ്രമത്തിനിടയിൽ കാലിന് പരിക്കേറ്റ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ വിജയനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയും വിജയന്‍റെ മകൾക്കുണ്ടായ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയുമാണ് വിഷ്‌ണു.

മുഖ്യപ്രതി നിതീഷിനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നുവെങ്കിലും ആശുപത്രിയിലായിരുന്ന വിഷ്‌ണുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. മുട്ടം സബ് ജയിലിൽ കഴിയുന്ന നിധീഷിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഷെൽട്ടർ ഹോമിലുള്ള വിജയന്‍റെ ഭാര്യ സുമയെയും കസ്റ്റഡിയിലുള്ള വിഷ്‌ണുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മൂവരുടെയും മൊഴികളിൽ വ്യക്തത വരുത്തുകയാണ് പൊലീസിന്‍റെ ലക്ഷ്യം.

ABOUT THE AUTHOR

...view details