കേരളം

kerala

ETV Bharat / state

കട്ടപ്പന ഇരട്ട കൊലപാതക കേസ്; മുഖ്യപ്രതി നിധീഷിനെതിരെ ബലാത്സംഗത്തിനും കേസ് - KATTAPPANA DOUBLE MURDER CASE - KATTAPPANA DOUBLE MURDER CASE

ഗന്ധര്‍വന്‍ വരുന്നതെന്ന് തെറ്റിധരിപ്പിച്ച് പ്രതി സുഹൃത്തിന്‍റെ അമ്മയെ പീഡനത്തിനിരയാക്കുകയായിരുന്നു

KATTAPPANA DOUBLE MURDER CASE  KATTAPPANA DOUBLE MURDER  KATTAPPANA MURDER CASE NITHEESH  KATTAPPANA CASE
Kattappana Double Murder Case Main Accused Nidhish Has Also Been Charged With Rape Case

By ETV Bharat Kerala Team

Published : Mar 23, 2024, 8:44 PM IST

കട്ടപ്പന ഇരട്ട കൊല കേസ് പ്രതി നിധീഷിനെതിരെ ബലാത്സംഗത്തിനും കേസ്

ഇടുക്കി : കട്ടപ്പന ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതി നിധീഷിനെതിരെ ബലാത്സംഗത്തിനും കേസ് രജിസ്‌റ്റർ ചെയ്‌തു. സുഹൃത്തിന്‍റെ അമ്മയെ ആണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. ഗന്ധര്‍വന്‍ വരുന്നതെന്ന് തെറ്റിധരിപ്പിച്ച് പീഡിപ്പിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കസ്‌റ്റഡി കാലാവധി അവസാനിച്ചതോടെ നിധീഷിനേയും വിഷ്‌ണുവിനേയും റിമാന്‍ഡ് ചെയ്‌തു.

പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തതോടെയാണ് ബലാത്സംഗം നടന്ന വിവരം പുറത്തറിയുന്നത്. 2016 ന് ശേഷം പല തവണ, സുഹൃത്തിന്‍റെ അമ്മയെ പീഡിപ്പിച്ചതായി നിധീഷ് പൊലിസിന് മൊഴി നല്‍കി. പൂജയുടെ ഭാഗമായി ഗന്ധര്‍വ്വന്‍ വരുന്നെന്ന് തെറ്റിധരിപ്പിച്ചായിരുന്നു പീഡനം നടത്തിയത്. സ്ത്രീയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഇതോടൊപ്പം കെട്ടിട നിര്‍മ്മാണ സ്ഥലത്ത് നിന്ന് കമ്പിയും മണലും മോഷ്‌ടിച്ചതിന് ഇരുവര്‍ക്കുമെതിരെ മറ്റൊരു കേസും രജിസ്‌റ്റര്‍ ചെയ്‌തു. വര്‍ഷങ്ങളായി കട്ടപ്പനയില്‍ നടന്ന പല മോഷണങ്ങളും നടത്തിയിരുന്നത് നിധീഷും വിഷ്‌ണുവും ചേര്‍ന്നാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ആക്രി സാധനങ്ങളാണ് ഇവര്‍ പതിവായി മോഷ്‌ടിച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയന്‍റെ വീട്ടില്‍ എത്തിയ നിധീഷ്, വീട്ടുകാരെ തന്‍റെ അടിമകളാക്കുകയായിരുന്നു. ഇതിനായി പല പൂജകളും ആഭിചാരക്രിയകളും ഇയാള്‍ ചെയ്‌തിരുന്നു. ഗന്ധര്‍വ്വന്‍ കത്തെഴുതുന്നു എന്ന് വിശ്വസിപ്പിയ്ക്കാന്‍, ഇയാള്‍ സ്വയം കത്തെഴുതി വീടിന്‍റെ പല ഭാഗത്തായി വെച്ചിരുന്നു. മറ്റ് പല കുറ്റങ്ങളും ഇയാള്‍ ചെയ്‌തിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന സൂചന.

Also read : കട്ടപ്പന ഇരട്ടക്കൊലപാതകം : രണ്ടാം പ്രതിയെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ABOUT THE AUTHOR

...view details