കാസർകോട് :തന്‍റെ പിറന്നാളിന് കളിപ്പാട്ടങ്ങളും, കേക്കും വാങ്ങാൻ കരുതിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒന്നാം ക്ലാസുകാരന്‍. റിഷാന്‍ ശ്രീജിത്ത് എന്ന കൊച്ചു മിടുക്കനാണ് തന്‍റെ പിറന്നാളിന് കരുതിവച്ച 2000 നൽകിയത്. ഉരുൾ പൊട്ടലിൽ സർവതും നഷ്‌ടപ്പെട്ട വയനാട്ടിലെ ജനങ്ങളുടെ കണ്ണീരും ദൈന്യതയും ന്യൂസ് ചാനലുകളിലൂടെ അറിഞ്ഞ റിഷാന്‍ അവര്‍ക്ക് സഹായവുമായി മുന്നോട്ട് വരികയായിരുന്നു.
'വയനാട്ടിലെ കണ്ണീര് കണ്ട് ഞാനെങ്ങനെ പിറന്നാള്‍ ആഘോഷിക്കും?': പിറന്നാളിന് കൂട്ടിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒന്നാം ക്ലാസുകാരന്‍ - Student Gave Cash To Relief Fund - STUDENT GAVE CASH TO RELIEF FUND
പിറന്നാളിന് കേക്കും കളിപ്പാട്ടങ്ങളും വാങ്ങാനായി കൂട്ടിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒന്നാം ക്ലാസുകാരന്‍. കാസർകോട് സ്വദേശി റിഷാന്‍ ശ്രീജിത്താണ് തന്‍റെ പിറന്നാളിന് കരുതിവച്ച 2000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്
First Class Student Gave The Amount Collected To The Relief Fund (ETV Bharat)
Published : Aug 7, 2024, 10:21 AM IST
പിറന്നാൾ ആഘോഷിക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ വയനാട്ടിലെ കണ്ണീര് കണ്ട് ഞാനെങ്ങനെ പിറന്നാള്‍ ആഘോഷിക്കുമെന്നായിരുന്നു റിഷാന്‍റെ മറുപടി. ബസ് കണ്ടക്‌ടറായ അച്ഛന്‍ ശ്രീജിത്തും കാഞ്ഞങ്ങാട് ബിആര്‍സിയിലെ ജീവനക്കാരി ശാരികയുമൊത്ത് ജില്ല കലക്‌ടറുടെ ചേമ്പറിലെത്തി തുക കൈമാറി. പേരിയ സ്വദേശിയായ റിഷാന്‍ മടിക്കൈ ജിഎച്ച്‌എസിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.