ETV Bharat / state

വാഷിങ് മെഷീൻ മുതല്‍ ഫ്രിഡ്‌ജ് വരെ 50% വിലക്കുറവില്‍; ലുലുമാളില്‍ ഓഫറുകളുടെ പെരുമഴ, വില്‍പന ഇങ്ങനെ - LULU ON SALE OFFERS

ഇന്ന് രാവിലെ 9ന് തുറന്ന മാൾ ഇടവേളയില്ലാതെ 13ന് പുലർച്ചെ 2 വരെ തുറന്ന് പ്രവർത്തിക്കും

LULU MALL  LULU ON SALE OFFERS  50 PERC OFF ON ALL SECTIONS AT LULU  ലുലു മാള്‍
LULU ON SALE OFFERS (Etv Bharat)
author img

By ETV Bharat Kerala Team

Published : Jan 11, 2025, 10:31 AM IST

കൊച്ചി: ലുലുമാളിൽ 41 മണിക്കൂർ ഇടവേളയില്ലാത്ത ഷോപ്പിങ് ഇന്ന് ശനിയാഴ്‌ച (11-01-2025) മുതല്‍ ആരംഭിച്ചു. ലുലു ഓൺ സെയിലിന്‍റെയും ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്‍റെയും ഭാ​ഗമായിട്ടാണ് ഇന്ന് മുതൽ 41 മണിക്കൂർ നോൺ സ്റ്റോപ്പ് ഷോപ്പിങ് നടക്കുക. ഇന്ന് രാവിലെ 9ന് തുറന്ന മാൾ ഇടവേളയില്ലാതെ 13ന് പുലർച്ചെ 2 വരെ തുറന്ന് പ്രവർത്തിക്കും.

50 ശതമാനം കിഴിവിലുള്ള മെ​ഗാ ഷോപ്പിങ്ങിൽ പങ്കാളികളാകാൻ ഇതുവഴി കൂടുതൽ സന്ദർശകർക്ക് കഴിയും. കൊച്ചി ലുലു മാൾ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ മാളുകളിലും വിൽപന തുടരുകയാണ്. ലുലു ഓൺ സെയിലിന് ഒപ്പം തന്നെ ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്‌റ്റോർ, ലുലു കണക്‌ട് എന്നിവിടങ്ങളിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലുമാണ് നടക്കുന്നത്.

എൻഡ് ഓഫ് സീസൺ സെയിലുടെ ലുലു ഫാഷൻ സ്‌റ്റോറിൽ വില കിഴിവ് ഈ മാസം 19 വരെ ലഭിക്കും. അന്താരാഷ്‌ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്‍റെ ഭാഗമാണ്. കൂടാതെ 50 ശതമാനം വിലക്കുറവിൽ ലുലു കണക്‌ട് , ലുലു ഫാഷൻ, ലുലു ഹൈപ്പർ എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും അവസരം ഒരുക്കിയിരിക്കുന്നത്.

ഇലക്‌ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉല്‍പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്‌ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്‌ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ വിലകുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങൻ കഴിയും.

Read Also: ജിഎസ്‌ടി ഫയല്‍ ചെയ്യാൻ സാധിക്കുന്നുണ്ടോ? സാങ്കേതിക തകരാറില്‍ വലഞ്ഞ് ചാർട്ടേഡ് അക്കൗണ്ടന്‍റുമാര്‍, സമയം നീട്ടണമെന്ന് ആവശ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.