ETV Bharat / entertainment

തമ്പാനൂരിൽ അങ്ങനെ ഒരു കാഴ്‌ച്ച കണ്ടില്ലെങ്കിൽ ഞാൻ ഗന്ധർവ്വൻ സംഭവിക്കില്ലായിരുന്നു; 33 വർഷങ്ങൾക്ക് ശേഷമുള്ള തുറന്നു പറച്ചിൽ - NJAN GANDHARVAN ANNIVERSARY

ഒരു ടെക്നോളജിയും ഇല്ലാതിരുന്ന കാലത്ത് സ്പെഷ്യൽ എഫക്‌ടുകൾ കൊണ്ട് മലയാളിയെ അമ്പരപ്പിച്ച ചിത്രം കൂടിയായിരുന്നു 'ഞാൻ ഗന്ധർവ്വൻ'. സിനിമയിലെ ചിത്രശലഭങ്ങൾ പറക്കുന്ന രംഗം ഇന്നും അത്ഭുതത്തോടുകൂടിയാണ് ടെക്നോളജിയുടെ അതിപ്രസരം ഉണ്ടായിട്ടുപോലും പ്രേക്ഷകർ കണ്ട് ആസ്വദിക്കുന്നത്.

NJAN GANDHARVAN  RAJIV ANCHAL  PADMARAJAN  ഞാൻ ഗന്ധർവ്വൻ
Njan Gandharvan (Etv Bharat)
author img

By ETV Bharat Entertainment Team

Published : Jan 11, 2025, 10:52 AM IST

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 'ഞാൻ ഗന്ധർവ്വൻ'. മികച്ച ഗാനങ്ങൾ കൊണ്ടും കാലത്തെ അതിജീവിക്കുന്ന ആശയം കൊണ്ടും മറവിയുടെ നീരാളി കൈകളിൽ ഞെരിയാതെ ചിത്രം ഇന്നും അതിജീവിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഒരുങ്ങുന്ന സിനിമകളെ പ്രത്യേകിച്ചും ഒരു ഫാന്‍റസി ചിത്രത്തെ ക്ലാസിക് പദവിയിലേക്ക് ഉയർത്തിയ ചരിത്രം മലയാള സിനിമയ്ക്കില്ല.

റിലീസ് ചെയ്‌ത സമയത്ത് വലിയ രീതിയിൽ അംഗീകരിച്ചില്ലെങ്കിലും 'ഞാൻ ഗന്ധർവ്വൻ' എന്ന സിനിമയെ കുറിച്ച് ചർച്ച ചെയ്യാത്ത ഒരു ദിവസം പോലും മലയാളിക്ക് ഇല്ലായിരുന്നു. 1991 ജനുവരി 11ന് റിലീസ് ചെയ്‌ത ചിത്രം മലയാളത്തിലെ മിക്ക സിനിമ പ്രവർത്തകരുടെയും ചലച്ചിത്ര പ്രേമികളുടെയും പാഠ പുസ്‌തകമാണ്. ചിത്രം തിരശ്ശീലയില്‍ എത്തിയിട്ട് ഇന്നേയ്‌ക്ക് 33 വർഷങ്ങൾ പിന്നിടുന്നു.

Rajiv Anchal (ETV Bharat)

ഒരു ടെക്നോളജിയും ഇല്ലാതിരുന്ന കാലത്ത് സ്പെഷ്യൽ എഫക്‌ടുകൾ കൊണ്ട് മലയാളിയെ അമ്പരപ്പിച്ച ചിത്രം കൂടിയായിരുന്നു 'ഞാൻ ഗന്ധർവ്വൻ'. സിനിമയിലെ ചിത്രശലഭങ്ങൾ പറക്കുന്ന രംഗം ഇന്നും അത്ഭുതത്തോടുകൂടിയാണ് ടെക്നോളജിയുടെ അതിപ്രസരം ഉണ്ടായിട്ടുപോലും പ്രേക്ഷകർ കണ്ട് ആസ്വദിക്കുന്നത്.

NJAN GANDHARVAN  RAJIV ANCHAL  PADMARAJAN  ഞാൻ ഗന്ധർവ്വൻ
Njan Gandharvan (Etv Bharat)

സിനിമയിലെ പ്രണയ രംഗങ്ങൾക്കും ഗാനങ്ങൾക്കും ഓരോ ദിവസവും പ്രേക്ഷകപ്രീതി ആർജിച്ചു വരികയാണ്. ഗന്ധർവ്വനെ നായകനാക്കി സിനിമ ചിത്രീകരിച്ചാൽ എന്തെങ്കിലുമൊക്കെ ദോഷം സംഭവിക്കുമെന്ന് പല വ്യക്‌തികളും അക്കാലത്ത് പത്‌മരാജനെ ധരിപ്പിച്ചിരുന്നു. പക്ഷേ അറംപറ്റി എന്നോണം പകരക്കാരൻ ഇല്ലാത്ത മലയാളത്തിന്‍റെ വിഖ്യാത എഴുത്തുകാരനും സംവിധായകനുമായ പി പത്‌മരാജൻ സിനിമ റിലീസ് ചെയ്‌ത് 13-ാം ദിനം അന്തരിച്ചു. മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 45 വയസ്സായിരുന്നു.

PADMARAJAN (Etv Bharat)

കോഴിക്കോട്ടെ ഒരു ഹോട്ടൽ മുറിയിൽ രാത്രി ഉറങ്ങുമ്പോൾ ഹൃദയസ്‌തംഭനം സംഭവിച്ചാണ് അദ്ദേഹം അന്തരിച്ചത്. പത്‌മരാജന്‍റെ പുസ്‌തകങ്ങൾ പുതിയ തലമുറ ആഹരിക്കുകയാണ്. ഭാഷ കൊണ്ടും പുതുമ കൊണ്ടും പുസ്‌തകങ്ങളിലും സിനിമയിലും ഇത്രയധികം വ്യത്യസ്‌തത കൊണ്ടുവന്ന മറ്റൊരു കലാകാരൻ വേറെയില്ല.

മോഹൻലാലിനെ നായകനാക്കി തുടരെത്തുടരെ മികച്ച കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച് കൊണ്ടിരിക്കവെയാണ് 'ഞാൻ ഗന്ധർവ്വൻ' എന്ന സിനിമയില്‍ ഒട്ടും സുപരിചനല്ലാത്ത ഒരു ഹിന്ദി അഭിനേതാവ് നിതീഷ് ഭരദ്വാജിനെ ഗന്ധർവനായി പത്‌മരാജൻ അഭിഷേകം ചെയ്യുന്നത്. മലയാളിക്ക് സുപരിചിതയായ സുപർണ്ണയായിരുന്നു നായിക.

ഒരു ഗന്ധർവ്വനും മനുഷ്യ സ്ത്രീയും തമ്മിലുള്ള പ്രണയത്തിന്‍റെ നൈർമല്യമുള്ള കഥയാണ് ചിത്രം ചർച്ച ചെയ്‌തത്. നിതീഷ് ഭരത്വാജ് ശ്രീകൃഷ്‌ണ എന്ന സീരിയലിലൂടെ പിൽക്കാലത്ത് പ്രശസ്‌തനായെങ്കിലും മലയാളിക്ക് അയാൾ ഇപ്പോഴും ഗന്ധർവനാണ്. മലയാള സിനിമയെ അതിർത്തി കടന്ന് ചർച്ച ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളിൽ ഒന്നു കൂടിയാണ് 'ഞാൻ ഗന്ധർവ്വൻ'.

പ്രേക്ഷകരെ അമ്പരിപ്പിച്ച ചിത്രത്തിലെ അസാധ്യമായ സ്പെഷ്യൽ എഫക്‌ടുകൾക്ക് പിന്നിലെ കരങ്ങൾ പ്രശസ്‌ത സംവിധായകനായ രാജീവ് അഞ്ചലിന്‍റേതാണ്. 'ഗുരു' അടക്കമുള്ള വിഖ്യാത സിനിമകൾ സംവിധാനം ചെയ്‌ത രാജീവ് അഞ്ചൽ 'ഞാൻ ഗന്ധർവൻ' എന്ന ചിത്രത്തിൽ കലാ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 33 വർഷങ്ങൾക്ക് ശേഷം 'ഞാൻ ഗന്ധർവ്വൻ' എന്ന സിനിമയിലെ സ്പെഷ്യൽ എഫക്‌ടുകളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് രാജീവ് അഞ്ചൽ. ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാജീവ് അഞ്ചൽ സിനിമയുടെ വിശേഷങ്ങൾ വെളിപ്പെടുത്തിയത്.

"സ്വന്തം കലാസൃഷ്‌ടിക്ക് അതിര് വേർതിരിക്കാത്ത പത്‌മരാജൻ എന്ന സംവിധായകന്‍റെ ദീർഘവീക്ഷണമാണ് ഞാൻ ഗന്ധർവ്വൻ എന്ന ചലച്ചിത്രം" -ഇപ്രകാരം പറഞ്ഞുകൊണ്ടാണ് രാജീവ് അഞ്ചൽ സംസാരിച്ചു തുടങ്ങിയത്.

"അന്ന് പപ്പേട്ടൻ ഞാൻ ഗന്ധർവന്‍റെ തിരക്കഥ എനിക്ക് വായിക്കാൻ നൽകി. തിരക്കഥ വായിക്കുമ്പോൾ അത്‌ഭുതങ്ങളുടെ താഴ്വരയിലൂടെ സഞ്ചരിക്കുന്നതായാണ് എനിക്ക് തോന്നിയത്. പത്‌മരാജന്‍റെ ഭാഷാശക്‌തി പ്രേക്ഷകർക്ക് ഞാൻ പറഞ്ഞ് മനസ്സിലാക്കി തരേണ്ട കാര്യമില്ലല്ലോ. ശക്‌തമായ ഭാഷയാണ് അദ്ദേഹത്തിന്‍റേത്," രാജീവ് അഞ്ചൽ പറഞ്ഞു.

സിനിമയില്‍ ചിത്രശലഭം പറക്കുന്നതും മിന്നാമിന്നികള്‍ തെളിയുന്നതുമൊക്കെ എങ്ങനെ ചെയ്‌തുവെന്നതിനെ കുറിച്ചും രാജീവ് അഞ്ചല്‍ പറയുന്നു. "തിരക്കഥയിൽ ചിത്രശലഭം പറക്കുന്നതും, മിന്നാമിന്നികൾ തെളിയുന്നതും ഒക്കെ എഴുതി വച്ചിട്ടുണ്ട്. അല്ല പപ്പേട്ടാ ഇത് എങ്ങനെ ചെയ്യും? ടെക്നോളജി ലെവലേശം ഇല്ല മലയാളത്തിൽ. പൊതുവേ തെലുഗു ചിത്രങ്ങളിൽ അക്കാലത്ത് സ്പെഷ്യൽ എഫക്‌ടുകൾ ഉപയോഗിക്കുന്നുണ്ട്. ഡബിൾ പോസിറ്റീവ് എന്ന ടെക്നോളജിയാണ് അവർ സ്പെഷ്യൽ എഫക്‌ടുകൾ ചെയ്യാൻ ഉപയോഗിച്ചിരുന്നത്. പക്ഷേ അത് കാണുമ്പോൾ തന്നെ അതിനൊരു നിലവാരം ഇല്ലായ്‌മ തോന്നിക്കും. ആ പരിപാടി ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിൽ നടക്കില്ലെന്ന് പത്‌മരാജൻ തറപ്പിച്ചു പറഞ്ഞു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്‌ഭുതങ്ങൾ ക്യാമറയ്ക്ക് മുന്നിൽ സംഭവിക്കണം, അങ്ങനെ എന്തെങ്കിലും തനിക്ക് ചെയ്യാൻ പറ്റുമോ എന്നായി രാജീവിനോട് പത്‌മാരജന്‍റെ ചോദ്യം. "പപ്പേട്ടന്‍റെ ആ മറുപടിയ്ക്ക് മുന്നിൽ ഞാൻ നിസ്സംഗനായി. പിന്നീട് ഊണിലും ഉറക്കത്തിലും ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ സ്പെഷ്യൽ എഫക്‌ടുകളെ കുറിച്ച് മാത്രമായി ചിന്ത. എന്തു വേണമെങ്കിലും ചെയ്യാം, പക്ഷേ ഫ്രെയിമിൽ ചിത്രശലഭങ്ങളെ എങ്ങനെ പറപ്പിക്കും. അതൊരു വലിയ ചോദ്യമായിരുന്നു. ഇന്ന് അതൊക്കെ നിസ്സാരമാണ്," രാജീവ് അഞ്ചൽ പറഞ്ഞു.

ഞാന്‍ ഗന്ധര്‍വന് വേണ്ടി ചിത്രശലഭത്തിന്‍റെ ശരീരം ഉണ്ടായ കഥയും രാജീവ് അഞ്ചല്‍ വിശദീകരിച്ചു. "അക്കാലത്ത് സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ആളുകളുള്ള വീട്ടിൽ അവിടെ നിന്നും കൊണ്ടുവരുന്ന ചുവരിൽ ഒട്ടിക്കാവുന്ന പ്ലാസ്‌റ്റിക് ചിത്രശലഭങ്ങൾ ഒരു ഫാഷൻ ആയിരുന്നു. സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ വീടുകൾ കണ്ടെത്തി പരമാവധി ചിത്രശലഭങ്ങളെ സംഘടിപ്പിച്ചു. ഇപ്പോൾ റോഡ് അരികിൽ അതൊക്കെ സർവ സാധാരണമായി വിൽക്കുന്നുണ്ട്. അന്ന് അതൊക്കെ വിദേശത്തുനിന്ന് കൊണ്ടുവരണമായിരുന്നു.

ആ പ്ലാസ്‌റ്റിക് ചിത്രശലഭങ്ങളെ കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നും. ചിത്രശലഭങ്ങളെ പരമാവധി സംഘടിപ്പിച്ച ശേഷം അതിന്‍റെ ചിറകുകൾ വെട്ടിയെടുത്തു. ശേഷം ഈയം ഉപയോഗിച്ച് ചിത്രശലഭത്തിന്‍റെ ശരീരം ഉണ്ടാക്കി. അതിലേക്ക് ചിറകുകൾ ഒട്ടിച്ചു ചേർത്തു. ഇനി അങ്ങനെ ഇതിനെ പറപ്പിക്കും? രാത്രിയും പകലും ചിത്രശലഭത്തിൽ പറപ്പിക്കാനുള്ള തന്ത്രങ്ങൾ ആലോചിച്ചു," രാജീവ് അഞ്ചൽ വിശദീകരിച്ചു.

ഒരു പാവ കളിപ്പിക്കുന്ന ആളിൽ നിന്നും പാവയും നൂലും വില കൊടുത്തു വാങ്ങിയ കഥയും അദ്ദേഹം പങ്കുവച്ചു. "അങ്ങനെയിരിക്കെ തിരുവനന്തപുരം തമ്പാനൂരിലൂടെ നടക്കുമ്പോൾ പഴയ ശ്രീകുമാർ തിയേറ്ററിന് മുൻവശത്ത് ഒരാൾ കുറച്ച് പാവകളെ കളിപ്പിക്കുന്നത് കണ്ടു. പാവകളെ ചലിപ്പിക്കുന്നത് കണ്ണിൽ പിടിക്കാത്ത ഒരു പ്രത്യേകതരം നൂല് ഘടിപ്പിച്ചാണ്. പെട്ടെന്ന് മനസ്സിൽ ഒരു ബുദ്ധി ഉദിച്ചു. ഇതുപോലുള്ള അദൃശ്യ നൂലുകൾ സംഘടിപ്പിക്കാൻ സാധിച്ചാൽ ചിത്രശലഭങ്ങളെ ഫ്രെയിമിൽ പറത്താം. അതിനിനി നൂല് തപ്പി പോകണം. അതിന് മെനക്കെടാൻ നിന്നില്ല. ആ പാവ കളിപ്പിക്കുന്ന ആളിൽ നിന്നും മുഴുവൻ പാവയും നൂലും വില കൊടുത്തു വാങ്ങി. എനിക്ക് നൂല് മാത്രം മതിയായിരുന്നു.

ഈ നൂലിൽ ചിത്രശലഭങ്ങളെ കെട്ടി. ഒരു വലിയ റിംഗ് ഉണ്ടാക്കി നിരനിരയായി കൂട്ടിച്ചേർത്തു. അങ്ങനെയാണ് മനോഹരമായ രംഗം ചിത്രീകരിച്ചത്. ചിത്രശലഭങ്ങളുടെ ശരീരം ഈയത്തിൽ ഉണ്ടാക്കിയത് കൊണ്ട് തന്നെ അത് യഥാർത്ഥത്തിൽ പറക്കുന്നതു പോലെ തോന്നുമായിരുന്നു. രാജീവ് അഞ്ചൽ വെളിപ്പെടുത്തി. മിന്നാമിനുങ്ങുകൾ പഴയ ഗൾഫിൽ നിന്ന് കൊണ്ടുവരുന്ന ടോർച്ചില്‍ നിന്നും അഴിച്ചെടുത്ത എൽഇഡി ബൾബുകളാണ്," രാജീവ് അഞ്ചൽ പറഞ്ഞു.

മിന്നാമിനുങ്ങുകളുടെ ഇലക്ട്രിക്കൽ ജോലികൾ ചെയ്‌ത് തീര്‍ത്തനിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "കൊല്ലത്തുള്ള ഒരു സുഹൃത്തിന്‍റെ സഹായത്തോടുകൂടിയാണ് മിന്നാമിനുങ്ങുകളുടെ ഇലക്ട്രിക്കൽ ജോലികൾ ചെയ്‌തത്. ഇതൊക്കെ ഷൂട്ട് ചെയ്യുമ്പോൾ ശരിയായി വരുന്നുണ്ടോ എന്നറിയാൻ അന്നൊരു മാർഗ്ഗവുമില്ല. ഷൂട്ട് ചെയ്‌ത ശേഷം ഫിലിം പ്രോസസ് കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് വീഡിയോ കാണാൻ സാധിക്കുക. ഞാൻ ഗന്ധർവന്‍റെ ക്യാമറാമാൻ വേണുവാണ്. ഈ രംഗങ്ങളൊക്കെ ചിത്രീകരിക്കുമ്പോൾ ഞാൻ വേണുവിന്‍റെ മുഖത്ത് തന്നെ നോക്കിക്കൊണ്ടിരിക്കും. വേണു വ്യൂ ഫൈൻഡറിലൂടെ നോക്കി ചിരിക്കുകയാണെങ്കിൽ ഷോട്ട് ഓക്കേ. വേണുവിന്‍റെ ചിരിയിൽ വിശ്വസിച്ചാണ് ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ സ്പെഷ്യൽ എഫക്‌ടുകൾ ഷൂട്ട് ചെയ്‌തത്," രാജീവ്‌ അഞ്ചൽ പറഞ്ഞു.

Also Read: വീഞ്ഞുപോൽ മധുരമേറി തൂവാനത്തുമ്പികൾ; ജയകൃഷ്‌ണനും ക്ലാരയും രാധയും, പിന്നെ പപ്പേട്ടനും - പത്മരാജന്‍ സിനിമകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.