പത്തനംതിട്ട: ശ്രീകോവിലിനു മുകളിലേക്ക് വസ്ത്രം എറിയുന്നതു പോലുള്ള ദുരാചാരങ്ങൾ ചെയ്യരുതെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി. ദേവസ്വം ബോർഡിന്‍റെയും തന്ത്രിയുടെയും നിർദേശങ്ങൾ പാലിച്ച്, ആചാരാനുഷ്‌ഠാനങ്ങൾ കൃത്യമായി പാലിച്ച് സുഗമമായ തീർഥയാത്രയാക്കി മാറ്റാൻ ഭക്തർ ശ്രദ്ധിക്കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മകരവിളക്കിനായി നട തുറന്നിരിക്കുന്ന ഈ അവസരത്തിൽ ഭക്തജനത്തിരക്ക് വർധിക്കുകയാണ്. തൊഴാൻ വരുന്ന മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സഹകരിക്കണം. നിർദേശങ്ങൾ പാലിച്ച് എല്ലാവർക്കും മകരവിളക്ക് ദർശനം സുഗമമാക്കാൻ പ്രയത്നിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ശബരിമല മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. മകര സംക്രമ ദിനത്തിൽ ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ നാളെ ഉച്ചക്ക് ഒരു മണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണ പാതയിലൂടെ സഞ്ചരിച്ച് ജനുവരി 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരും.
14 ന് വൈകിട്ട് അഞ്ചിന ശരംകുത്തിയിൽ എത്തിച്ചേരുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സംസ്ഥാന സർക്കാർ പ്രതിനിധികളും ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകുന്നേരം 06.15 ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്, അംഗങ്ങൾ എന്നിവർ ചേർന്ന് ഘോഷയാത്രക്ക് സ്വീകരണം നൽകും.
തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തി മഹാ ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. ജനുവരി 14 ന് രാവിലെ 08.45 നാണ് മകരസംക്രമ പൂജ. 15, 16, 17, 18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം അയ്യപ്പ ഭക്തർക്ക് തിരുവാഭരണം ചാർത്തിയ ഭഗവാനെ ദർശിക്കാം. പതിനെട്ടാം തീയതി വരെയാണ് ഭഗവാന് നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കുന്നത്.
Also Read:പഞ്ചാബിൽ എംഎൽഎ വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ