കോട്ടയം: ചാനൽ ചർച്ചയിലെ പരാമർശത്തിൽ പിസി ജോർജിനെതിരെ കേസെടുത്ത് പൊലീസ്. ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്. മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവർത്തനം തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസ് എടുത്തത്.
യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. അറസ്റ്റ് ഒഴിവാക്കാൻ പിസി ജോർജ് മുൻകൂർ ജാമ്യം തേടിയേക്കും. ഭാരതീയ നിയമ സംഹിത 196, 299, കേരളാ പൊലീസ് ആക്‌ട് 120 (O ) എന്നീ വകുപ്പുകൾ ചുമത്തിയാണ് പിസി ജോർജിനെതിരായ എഫ് ഐ ആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
പിസി ജോർജിനെ സംരക്ഷിക്കുന്ന പൊലീസ് സമീപനത്തിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലാണ് ഒടുവിൽ കേസെടുത്തത്. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് യഹിയ സലിമിൻ്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യൂത്ത് ലീഗ്, എസ്‌ഡിപിഐ, വെൽഫയർ പാർട്ടി എന്നിവർ അടക്കം 7 പരാതികളാണ് സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.
നേരത്തെ പരാമർശം വിവാദമായതിനു പിന്നാലെ ഫേയ്‌സ്ബുക്ക് കുറിപ്പിൽ ക്ഷമാപണം നടത്തി തടിയൂരാനും പിസി ജോർജ് ശ്രമിച്ചു. മുസ്ലീം വിഭാഗക്കാർ മുഴുവൻ വർഗീയവാദികളാണ്.
എല്ലാവരും പാകിസ്‌താനിലേക്കും പോകണമെന്നുമായിയിരുന്നു പിസിയുടെ പ്രതികരണം. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയ ശക്തികൾ പ്രവർത്തിച്ചാണ് തന്നെ തോൽപ്പിച്ചത്. പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ കുഞ്ഞാലികുട്ടി, കെ ടി ജലീൽ, ജമാഅത്ത് ഇസ്ലാമി, എസ്‌ഡിപിഐ എന്നിവർ ഒത്തുചേർന്നെന്നും പിസി ആരോപിച്ചിരുന്നു.
ഇതിനിടെ ഇന്നലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി സി ജോർജ് രംഗത്തുവന്നു. ചാനൽ ചർച്ചയിലെ പ്രകോപനത്തിന്‍റെ ബാക്കിയായി ഞാൻ പറഞ്ഞ തെറ്റിന് മാന്യമായി ക്ഷമ ചോദിച്ചു. ആ പോസ്റ്റിന്‍റെ കീഴിൽ വന്നു തെറി പറയുന്ന മറ്റവന്മാരെ തന്നെയാണ് ഞാൻ തീവ്രവാദികൾ എന്ന് പറഞ്ഞതെന്നും പിസി കുറിച്ചു.
Also Read:വാഷിങ് മെഷീൻ മുതല്‍ ഫ്രിഡ്‌ജ് വരെ 50% വിലക്കുറവില്‍; ലുലുമാളില്‍ ഓഫറുകളുടെ പെരുമഴ, വില്‍പന ഇങ്ങനെ