അയോധ്യ (യുപി): അയോധ്യയിലെ രാം ലല്ല വിഗ്രഹ പ്രതിഷ്‌ഠാ ചടങ്ങിന്‍റെ ഒന്നാം വാർഷിക ആഘോഷങ്ങൾ ശനിയാഴ്‌ച ആരംഭിച്ചു. പരിപാടികളിൽ പങ്കെടുക്കാൻ നിരവധി ഭക്തർ പുണ്യനഗരത്തിലെത്തി. ശനിയാഴ്‌ച മുതൽ രാമക്ഷേത്ര സമുച്ചയത്തിൽ മതപരവും സാംസ്‌കാരികവുമായ പരിപാടികൾ ആരംഭിക്കും.
യജുർവേദ പാരായണത്തോടെയാണ് വാർഷിക ആഘോഷങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാം ലല്ലയ്ക്ക് 'അഭിഷേകം' നടത്തും. ഉച്ചയ്ക്ക് 12.20 മഹാ ആരതി ഉണ്ടാകും, തുടർന്ന് ഹിന്ദുവിശ്വാസ പ്രകാരം ഭഗവാന് 56 വിഭവങ്ങൾ സമർപ്പിക്കും.
दिव्य दर्शन कीजिए प्रभु श्री राम लला सरकार 🙏🌿 pic.twitter.com/lR8yCrdR1K
— Ayodhya Darshan (@ShriAyodhya_) January 11, 2025
രാം ലല്ലയുടെ കൊട്ടാരം പുഷ്‌പങ്ങളാൽ അലങ്കരിച്ചിരിട്ടുണ്ട്. '2024 ജനുവരിയിൽ പ്രാണ പ്രതിഷ്‌ഠ നടത്തിയപ്പോൾ ഞങ്ങൾക്ക് രാമ ജന്മഭൂമിയിൽ എത്താൻ കഴിഞ്ഞില്ല, പക്ഷേ ഇത്തവണ ഒന്നാം വാർഷികത്തിൽ രാം ലല്ലയുടെ കൊട്ടാരത്തിലെത്താൻ ഞങ്ങൾക്ക് ഭാഗ്യമുണ്ട്,' എന്ന് വാർഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാൻ ക്ഷേത്രത്തിലെത്തിയ പ്രദേശവാസിയായ അനുപ് മിശ്ര പറഞ്ഞു,
'വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ഞങ്ങൾ രണ്ട് ദിവസം മുമ്പ് അയോധ്യയിലെത്തി, ഇന്ന് നമുക്ക് ദേവനെ കാണാൻ കഴിയുമെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി,' എന്ന് ഭോപ്പാലിൽ നിന്നുള്ള മറ്റൊരു ഭക്തയായ സരള മഹേശ്വരി പറഞ്ഞു.
ജനുവരി 11 മുതൽ 13 വരെ നടക്കുന്ന ഈ ആഘോഷങ്ങളിൽ, കഴിഞ്ഞ വർഷം ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത സാധാരണക്കാരെയും ക്ഷണിക്കപ്പെട്ട 110 ഓളം വിഐപികളെയും ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ക്ഷേത്ര ട്രസ്‌റ്റ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
5,000 പേർക്ക് വരെ താമസിക്കാൻ കഴിയുന്ന ഒരു ജർമ്മൻ ഹാംഗർ ടെന്‍റ് സ്ഥാപിച്ചിട്ടുണ്ട്. പവലിയനിലും യജ്ഞശാലയിലും നടക്കുന്ന ക്ലാസിക്കൽ സാംസ്‌കാരിക പ്രകടനങ്ങൾ, ആചാരങ്ങൾ, ദിനംപ്രതിയുള്ള രാമകഥകളും പ്രഭാഷണങ്ങളും ഉൾപ്പെടെയുള്ള പരിപാടികള്‍ കാണാൻ സാധാരണക്കാർക്ക് അവസരം ലഭിക്കും.
'കഴിഞ്ഞ വർഷം പ്രാരംഭ സമർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത സാധാരണക്കാരെ ക്ഷണിക്കാൻ ട്രസ്റ്റ് തീരുമാനിച്ചു. അംഗദ് ടീലയിൽ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടികളിലും അവർക്ക് പങ്കെടുക്കാൻ അനുവാദമുണ്ടാകും,' എന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റിന്‍റെ ജനറൽ സെക്രട്ടറി ചമ്പത് റായ് നേരത്തെ പറഞ്ഞിരുന്നു.
2024 ജനുവരി 22നാണ് അയോധ്യ ക്ഷേത്രത്തിൽ പുതിയ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്‌ഠിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. അടുത്ത 1,000 വർഷത്തേക്ക് ശക്തമായ ഒരു ഇന്ത്യയുടെ അടിത്തറ പണിയുന്നതിനായി രാമക്ഷേത്രത്തിന് സാധിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തോടെ ഒരു പുതിയ യുഗം ആരംഭിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തിരുന്നു.
अयोध्या में रामलला की प्राण-प्रतिष्ठा की प्रथम वर्षगांठ पर समस्त देशवासियों को बहुत-बहुत शुभकामनाएं। सदियों के त्याग, तपस्या और संघर्ष से बना यह मंदिर हमारी संस्कृति और अध्यात्म की महान धरोहर है। मुझे विश्वास है कि यह दिव्य-भव्य राम मंदिर विकसित भारत के संकल्प की सिद्धि में एक… pic.twitter.com/DfgQT1HorT
— Narendra Modi (@narendramodi) January 11, 2025
അതേസമയം, രാമക്ഷേത്രത്തിന്‍റെ ഒന്നാം വാർഷികത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. 'നൂറ്റാണ്ടുകളുടെ ത്യാഗത്തിനും തപസിനും പോരാട്ടത്തിനും ശേഷം നിർമിച്ച ഈ ക്ഷേത്രം നമ്മുടെ സംസ്‌കാരത്തിന്‍റെയും ആത്മീയതയുടെയും മഹത്തായ പൈതൃകമാണ്. വികസിത ഇന്ത്യയുടെ ദൃഢനിശ്ചയം നിറവേറ്റുന്നതിൽ ഈ ദിവ്യവും ഗംഭീരവുമായ രാമക്ഷേത്രം ഒരു വലിയ പ്രചോദനമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്,' എന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.
Read Also: 'തർക്ക സ്ഥലത്തെ പള്ളി എന്ന് വിളിക്കരുത്', ഇത് ഇസ്‌ലാമിക തത്വങ്ങള്‍ക്ക് എതിരെന്ന് യോഗി