ETV Bharat / bharat

'തർക്ക സ്ഥലത്തെ പള്ളി എന്ന് വിളിക്കരുത്', ഇത് ഇസ്‌ലാമിക തത്വങ്ങള്‍ക്ക് എതിരെന്ന് യോഗി - YOGI OVER MOSQUE DISPUTES

സംഭാല്‍ പള്ളിയുടെ സ്ഥലം സ്വമേധയാ തിരികെ നല്‍കണമെന്നും യോഗി.

MOSQUE DISPUTES IN INDIA  SAMBHAL MOSQUE ISSUE  പള്ളി തര്‍ക്കങ്ങള്‍ ഇന്ത്യ  ആരാധനാലയ സംരക്ഷണ നിയമം
File photo of Yogi Adityanath (IANS)
author img

By PTI

Published : Jan 11, 2025, 10:38 AM IST

മഹാകുംഭ് നഗർ (യുപി): തര്‍ക്കത്തില്‍ പെട്ടുകിടക്കുന്ന ഒരു ഘടനയെയും പള്ളി എന്ന് വിളിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തർക്കസ്ഥലങ്ങളിൽ പള്ളി പോലുള്ള ഘടന നിർമിക്കുന്നതിനെ ഇസ്‌ലാമിക തത്വങ്ങൾ തന്നെ എതിർക്കുന്നു എന്ന് യോഗി പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ സംഘര്‍ഷം നടന്ന സംഭാലിലെ ഷാഹി ജുമാ മസ്‌ജിദ് തർക്കത്തെക്കുറിച്ച് പരാമർശിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. തർക്കസ്ഥലങ്ങളിലെ ആരാധന ദൈവത്തിന് സ്വീകാര്യമോ ഇസ്‌ലാമിക തത്വങ്ങൾക്ക് അനുസൃതമോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'നാം ഒരിക്കലും വിവാദപരമായ ഒരു ഘടനയെ പള്ളി എന്ന് വിളിക്കരുത്. പള്ളി എന്ന് വിളിക്കുന്നത് നിർത്തുന്ന ദിവസം, ആളുകൾ അവിടെ പോകുന്നത് നിർത്തും. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിനോ അത്തരം സ്ഥലങ്ങളിൽ പള്ളി പോലുള്ള ഘടന നിർമിക്കുന്നതിനോ ഇസ്‌ലാം എതിരാണ്.'- യോഗി ആദിത്യനാഥ് പറഞ്ഞു. ദൈവം അംഗീകരിക്കുന്നില്ലെങ്കിൽ നമ്മൾ എന്തിനാണ് അത്തരം വ്യർത്ഥമായ ആരാധനയിൽ ഏർപ്പെടേണ്ടത് എന്നും യോഗി ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സനാതന ധർമത്തിൽ നിന്ന് വ്യത്യസ്‌തമായി, ആരാധനയ്ക്കായി പ്രത്യേക ഘടനകൾ നിർമിക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നില്ലെന്ന് ആദിത്യനാഥ് അഭിപ്രായപ്പെട്ടു. ഇവിടെ ക്ഷേത്രങ്ങൾ മതപരമായ ആചാരങ്ങളുടെ കേന്ദ്രമാണ് എന്നും യോഗിയുടെ പ്രസ്‌താവനയിൽ പറയുന്നു.

ഇസ്‌ലാം ആവിർഭാവത്തിന് വളരെ മുമ്പുതന്നെ, ഭഗവാൻ വിഷ്‌ണുവിന്‍റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ജന്മസ്ഥലമായി സംഭാൽ പ്രവചിക്കപ്പെട്ടിരുന്നുവെന്ന് യോഗി അവകാശപ്പെട്ടു. ഐൻ-ഇ-അക്ബരി പോലുള്ള ചരിത്ര രേഖകൾ ജുമാ മസ്‌ജിദ് നിർമിക്കാൻ 1526-ൽ ഒരു ശ്രീ ഹരി വിഷ്‌ണു ക്ഷേത്രം പൊളിച്ചുമാറ്റിയതായി പരാമർശിക്കുന്നുവെന്നും സ്ഥലം സ്വമേധയാ തിരികെ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഷാഹി ജുമാ മസ്‌ജിദ് പോലെ തർക്കത്തിലുള്ള മതസ്ഥലങ്ങളില്‍ ജുഡീഷ്യൽ ഇടപെടൽ ആവശ്യമില്ല. പകരം, പരസ്‌പര അനുരഞ്ജനമാണ് വേണ്ടത്. ഇസ്‌ലാം മത വിശ്വാസികള്‍ സത്യം അംഗീകരിക്കുകയും സൽസ്വഭാവം കാണിക്കുകയും ചെയ്യണമെന്നും യോഗി പറഞ്ഞു. ആരാധനാലയ നിയമത്തിന്‍റെ കാര്യത്തിൽ കോടതികൾ നീതിയും വിശ്വാസത്തോടുള്ള ബഹുമാനവും ഉറപ്പാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Also Read: സംഭല്‍ ഷഹി ജമ മസ്‌ജിദ് കിണര്‍ തര്‍ക്കം: തത്‌സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്, പള്ളിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.