കാസർകോട്: തെരഞ്ഞെടുപ്പ് സമയത്ത് കാസർകോട് മണ്ഡലത്തിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ഭൂരിഭാഗം അറിയിപ്പുകളും ഒന്നും രണ്ടും ഭാഷയിൽ അല്ല, ഏഴു ഭാഷകളിലായി ഇവിടെ എഴുതി വെച്ചിട്ടുണ്ടാകും. എന്തിനെന്നല്ലേ..? ഭാഷകൾ കൊണ്ട് വൈവിദ്ധ്യമായ കാസർകോട് ജില്ലയില്‍ ഏഴിലധികം ഭാഷകൾ സംസാരിക്കുന്നവർ ഉണ്ട്. അവർക്കു കൂടി കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാനാണ് ഈ രീതി.
മലയാളം, കന്നഡ, തുളു അടക്കമുള്ള ഏഴു ഭാഷകളിലാണ് ഇവിടെ അറിയിപ്പുകൾ ഉള്ളത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. ഇത്തവണയും കാര്യങ്ങള്‍ക്ക് മാറ്റമില്ല. എല്ലായിടത്തും ഏഴു ഭാഷകളിലായി അറിയിപ്പുകള്‍ എഴുതി വെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കാസര്‍കോട് മണ്ഡലത്തില്‍ ഭാഷ ഒരു പ്രശ്‌നമല്ല.
സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി:കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കളക്‌ടര്‍ കെ. ഇമ്പശേഖറിന്‍റെ നേതൃത്വത്തിലാണ് സൂക്ഷ്‌മ പരിശോധന നടത്തിയത്. പതിമൂന്ന് സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിച്ചത്. അതില്‍ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ മതിയായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ തള്ളി.