കേരളം

kerala

ETV Bharat / state

കാര്‍വാറിലെ മണ്ണിടിച്ചില്‍: അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിച്ചു - ARJUN SEARCH OPERATIONS SHIRUR

ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുനായുളള തെരച്ചില്‍ പുനരാരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് തെരച്ചില്‍ വീണ്ടും ആരംഭിച്ചത്. റഡാർ ഉപകരണം എത്തിക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്.

KARNATAKA SHIRUR LANDSLIDE  കര്‍ണാടക ഷിരൂര്‍ മണ്ണിടിച്ചില്‍  അർജുനായുളള തെരച്ചിൽ പുനരാരംഭിച്ചു  RAIN DISASTER NEWS
Arjun (ETV Bharat)

By ETV Bharat Kerala Team

Published : Jul 20, 2024, 8:01 AM IST

കോഴിക്കോട്:കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ടവര്‍ക്കായുളള തെരച്ചിൽ പുനരാരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചത്. ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

വളരെ ആഴത്തിലുള്ള വസ്‌തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരിക. രാവിലെ തന്നെ റഡാർ ഉപകരണം സ്ഥലത്ത് എത്തിക്കാനാണ് ശ്രമം. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പൊലീസ്, അഗ്നിശമനസേന സംഘങ്ങൾ ചേർന്നാണ് രക്ഷാദൗത്യം തുടരുന്നത്. മേഖലയിൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളത് കൊണ്ട് അതുവഴിയുള്ള റോഡ് ഗതാഗതം പൂർണമായും അടച്ചിരിക്കുകയാണ്.

Also Read:കണ്ണൂരില്‍ മഴ ശക്തം; മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, രാത്രികാല യാത്രകള്‍ക്ക് നിരോധനം

ABOUT THE AUTHOR

...view details