കേരളം

kerala

ETV Bharat / state

അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം നേടി അഴീക്കോട് ചാൽ ബീച്ച്, ഈ പൊളി സ്ഥലം സന്ദര്‍ശിച്ചാലോ? - AZHIKODE CHAL BEACH BLUE FLAG

തീരത്തിന്‍റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തി വിപുല പ്രവര്‍ത്തനങ്ങള്‍ ഒരുങ്ങുന്നു.

AZHIKODE CHAL BEACH PARK  KERALA BEACH TOURISM  അഴീക്കോട് ചാൽ ബീച്ച്  കേരള ടൂറിസം
Azhikode Chal Beach (Etv Bharat)

By ETV Bharat Kerala Team

Published : Jan 12, 2025, 8:00 PM IST

കണ്ണൂർ: ബ്ലൂ ഫ്ലാഗ് പദവിയിലൂടെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചിരിക്കുകയാണ് അഴീക്കോട് ചാൽ ബീച്ച്. ജൈവ വൈവിധ്യത്താൽ സമ്പന്നമായ ചാലിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നടത്തിയ പരിസ്ഥിതി സൗഹൃദ ഇടപെടലുകളാണ് ഫ്ലാഗിന് വഴിയൊരുക്കിയത്.

പദവി ലഭ്യമായതോടെ തീരത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്താനും ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകാനും സഹായകമാകും എന്നാണ് കരുതുന്നത്. തീരത്തിന്‍റെ സ്വാഭാവിക സൗന്ദര്യം അതേപടി നിലനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾ ആണ് ബീച്ചിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്.

കൂടുതൽ ഇരിപ്പിടങ്ങൾ, അനൗൻസ്മെന്‍റ് സംവിധാനം, വിപുലമായ പാർക്കിങ് സൗകര്യം എന്നിവ ഒരുക്കും. ക്യൂ ആർ കോഡിലൂടെ സഞ്ചാരികൾക്ക് ബീച്ചിനെ സംബന്ധിക്കുന്ന വിശദമായ വിവരങ്ങൾ ലഭ്യമാക്കും.

പ്രവേശന സമയം, സുരക്ഷിതമായി ബീച്ചിൽ ഇറങ്ങാൻ പ്രത്യേകമായി മാർക്ക് ചെയ്‌തിരിക്കുന്ന സ്ഥലം, ലൈഫ് ഗാർഡിന്‍റെ വിവരങ്ങൾ, വീൽചെയർ സൗകര്യം, ബീച്ച് മാപ്പ്, വികലാംഗ സൗഹൃദ പാർക്കിങ് ഏരിയ, ടർട്ടിൽ ഹാച്ചറി തുടങ്ങിയവ ക്യൂ ആർ കോഡ് സംവിധാനത്തിൽ ഒരുക്കിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാനുമാകും. സോഷ്യൽ ഫോറസ്റ്ററിയുടെ സഹകരണത്തോടെ ബീച്ചിൽ ആരംഭിച്ച ബട്ടർഫ്ലൈ പാർക്ക്, കടലാമ പ്രജന കേന്ദ്രം എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. വാട്ടർ എടിഎം, ഹെർബൽ ഗാർഡൻ എന്നിവയും ഉണ്ട്. അഴീക്കോട് പഞ്ചായത്ത് മുഖേന പ്ലാസ്റ്റിക് നിർമാർജനം ബീച്ചില്‍ നടക്കുന്നുണ്ട്.

സുരക്ഷിത നീന്തൽ മേഖലയായി തിരിച്ച ഭാഗത്തെ വെള്ളത്തിന്‍റെ ശുദ്ധി എല്ലാ മാസവും സംസ്ഥാനം മലിനീകരണ ബോർഡ് പരിശോധിച്ചു ഉറപ്പാക്കാറുണ്ട്. കലക്‌ടർ ചെയർമാനായ ബീച്ച് മാനേജ്മെന്‍റ് കമ്മിറ്റിയാണ് അസിസ്റ്റന്‍റ് കലക്‌ടറുടെ മേൽനോട്ടത്തിൽ ബ്ലൂ ഫ്ലാഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

ഡെന്മാർക്ക് ആസ്ഥാനമായി ലോകത്ത് 51 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവിയോൺമെന്‍റ് എഡ്യൂക്കേഷൻ ആണ് പരിശോധനകൾക്ക് ശേഷം ബ്ലൂ ഫ്ലാഗ് പദവി നൽകിയത്. ഇന്ത്യയിൽ 13 ബീച്ചുകൾക്കാണ് ഈ വർഷം അംഗീകാരം ലഭിച്ചത്.

കേരളത്തിൽ കാപ്പാട് ബീച്ച് കഴിഞ്ഞാൽ ബ്ലൂ ഫ്ലാഗ് ലഭിക്കുന്ന രണ്ടാമത്തെ ബീച്ചാണ് ചാൽ ബീച്ച്. ഗുജറാത്തിൽ നടന്ന ചടങ്ങിൽ ഡയറക്‌ടർ ഡാനിയൽ ഷറഫിൽ നിന്ന് ഡിടിപിസി ബീച്ച് മാനേജർ ശരത് കുമാറാണ് ബ്ലൂ ഫ്ലാഗ് പട്ടം വാങ്ങിയത്.

വിദേശികൾ ഉൾപ്പെടെ കൂടുതൽ സന്ദർശകർ ബീച്ചിലേക്ക് എത്തുന്നത് ടൂറിസം മേഖല ഗുണകരമാകും എന്നും ഈ അംഗീകാരം ജില്ലയുടെ ടൂറിസം മേഖലയും വലിയ മാറ്റത്തിലേക്ക് നയിക്കും എന്നുമാണ് കെ വി സുമേഷ് എംഎൽഎ പറയുന്നത്.

Also Read:കടലും പുഴയും ഇഴചേരുന്ന അഴിമുഖം; വര്‍ണനകളിലൊതുങ്ങാതെ മയ്യഴിത്തീരം, മാഹിയില്‍ പ്രകൃതിയൊരുക്കിയ വിസ്‌മയം

ABOUT THE AUTHOR

...view details