പത്തനംതിട്ട:ശബരിമല ശ്രീ ധർമ്മശാസ്‌ത ക്ഷേത്രത്തിൻ്റെ തന്ത്രി പദവിയിലുണ്ടായിരുന്ന കണ്ഠരര് മോഹനരരും കണ്ഠരര് രാജീവരരും രാജ്യമെങ്ങുമുള്ള ഭക്തജനങ്ങള്‍ക്ക് സുപരിചിതരായിരുന്നു.ഇരുവരും സ്ഥാനമൊഴിയുന്നതോടെ ശബരിമലയിലെ തന്ത്രി പദവിയിലെ നിയോഗം ഏറ്റെടുത്തിരിക്കുകയാണ് പുത്തന്‍ തലമുറ. തന്ത്രി കണ്‌ഠരര് രാജീവരരുടെ മകൻ 30കാരനായ കണ്‌ഠരര് ബ്രഹ്മദത്തൻ കൂടി ശബരിമല തന്ത്രിയുടെ ചുമതല ഏറ്റെടുത്തതോടെ ശബരിമലയിലെ താന്ത്രിക ചുമതലയിൽ തലമുറ മാറ്റം പൂര്‍ത്തിയായി. ശബരിമല ക്ഷേത്രത്തിൻ്റെ താന്ത്രികാവകാശമുള്ള താഴമൺ മഠത്തിൻ്റെ ശാഖകളായ രണ്ട് കുടുംബങ്ങൾക്കാണ് ഒന്നിടവിട്ട വർഷങ്ങളിൽ ശബരിമലയുടെ തന്ത്രിയുടെ ചുമതല ലഭിക്കുന്നത്.
തന്ത്രി പദത്തില്‍ തലമുറ മാറ്റം
ഇത്തവണ കണ്‌ഠരര് രാജീവരര് തന്ത്രിയുടെ ചുമതല ഒഴിഞ്ഞിരുന്നു. തുടർന്നാണ് ചിങ്ങമാസ പൂജകൾക്കായി നടതുറന്ന ഇന്ന് മുതൽ തന്ത്രിയുടെ ചുമതല കണ്‌ഠരര് ബ്രഹ്മദത്തൻ ഏറ്റെടുത്തത്. കണ്‌ഠരര് മോഹനരുടെ മകനായ കണ്‌ഠരര് മഹേശ്വരര് മോഹനർ കഴിഞ്ഞ വർഷം തന്ത്രിയുടെ ചുമതല ഏറ്റെടുത്തിരുന്നു. ഇപ്പോൾ കണ്‌ഠരര് ബ്രഹ്മദത്തൻ കൂടി ചുമതല ഏറ്റെടുത്തതോടെ ഒരു തലമുറ മാറ്റം പൂർത്തിയായി.