കണ്ണൂർ : പരസ്യപ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ, താൻ ബിജെപിയിലേക്ക് എന്ന എതിരാളികളുടെ പ്രചാരണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. യുഡിഎഫ് മഹിള പ്രവർത്തകരുടെ ന്യായ് റാലിയിൽ തളിപ്പറമ്പിൽവച്ചായിരുന്നു അവസാന ദിനത്തിലെ പ്രധാന പരിപാടി.
ആർഎസ്എസിൽ പോകുമെന്നത് അവസര വാദികളുടെ പ്രചാരണം : കെ സുധാകരൻ - K Sudhakaran responds to rumors - K SUDHAKARAN RESPONDS TO RUMORS
ഹൃദയത്തിന് അകത്ത് ത്രിവർണ പതാകയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമാണുള്ളതെന്ന് യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. ആർഎസ്എസിൽ പോകുമെന്ന എതിരാളികളുടെ പ്രചാരണം തള്ളി.
Published : Apr 24, 2024, 3:16 PM IST
|Updated : Apr 24, 2024, 7:57 PM IST
താൻ ആർഎസ്എസിൽ പോകുമെന്ന് എതിരാളികൾ കള്ള പ്രചാരണം നടത്തുന്നതായി സുധാകരൻ പറഞ്ഞു. ആർഎസ്എസിൽ പോകുമെന്നത് അവസരവാദികളുടെ പ്രചാരണമാണ്. ഈ നാടും നഗരവും ഒരുമിച്ചുള്ള കാലത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി പടവെട്ടി ജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങൾക്ക് മുന്നില്‍ നെഞ്ചുപിളർന്ന് കാണിക്കാം എന്നും കെ സുധാകരൻ്റെ ഹൃദയത്തിനകത്ത് ത്രിവർണ പതാകയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അത് ലോകത്തെ കാണിക്കാൻ ഞാൻ തയ്യാറാണ്. അത് ചലഞ്ച് ചെയ്യാൻ ആരെങ്കിലും ഉണ്ടൊയെന്നും കെ.സുധാകരൻ ചോദിച്ചു.