കേരളം

kerala

ETV Bharat / state

കടമെടുപ്പ് പരിധി: ഹർജി ഭരണഘടന ബെഞ്ചിന് കൈമാറിയ സുപ്രീം കോടതി വിധി ചരിത്രപരമെന്ന് ധനമന്ത്രി - Kerala borrowing limit case - KERALA BORROWING LIMIT CASE

അധിക കടമെടുപ്പിനായി കേരളം സമർപ്പിച്ച ഇടക്കാല ഹർ‌ജി ഭരണഘടന ബെഞ്ചിന് കൈമാറുന്നതായി ഇന്നാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. എല്ലാ സംസ്ഥാനങ്ങൾക്കും ഈ ഉത്തരവ് ഗുണം ചെയ്യുമെന്നും കെ എൻ ബാലഗോപാൽ.

KERALA FINANCIAL CRISIS  KERALA AGAINST UNION GOVT  SUIT OF KERALA AGAINST UNION GOVT  K N BALAGOPAL
K N Balagopal Says Kerala Welcomes SC Order Referring Plea To Constitution Bench In Borrowing Limit Case

By ETV Bharat Kerala Team

Published : Apr 1, 2024, 8:08 PM IST

ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട്

കൊല്ലം : കടമെടുപ്പ് പരിധിയിൽ കേരളം നൽകിയ ഹർജി ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ തീരുമാനം ചരിത്രപരമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമാന അവസ്ഥ നേരിടുന്ന എല്ലാ സംസ്ഥാനങ്ങൾക്കും ഈ ഉത്തരവ് ഗുണം ചെയ്യും. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സാമ്പത്തിക വിഷയങ്ങളിൽ കേസ് നിർണായകമാകുമെന്നും ബാലഗോപാൽ കൊല്ലത്ത് നടന്ന വർത്താസമ്മേളനത്തിൻ പറഞ്ഞു.

പാർലമെന്‍റിൽ ഈ വിഷയം അവതരിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നും സഭയിൽ അവതരിപ്പിക്കാനുള്ള പെറ്റീഷനിൽ ഒപ്പിടാൻ പോലും കേരളത്തിലെ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായും ഭരണഘടനാപരമായും ഉള്ള വിഷയമാണ് സംസ്ഥാനം ഉന്നയിച്ചത്. ഭരണഘടന ബെഞ്ച് തന്നെ കേസ് പരിഗണിക്കണം എന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. കേസ് കോടതി വളരെ ഗൗരവമായി കാണുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

13,600 കോടി ഇടക്കാലാശ്വാസമായി കിട്ടിയതിൽ ഒരു രൂപ പോലും അധികമായി കിട്ടിയതല്ല. ഭരണഘടന അനുസരിച്ചാണ് കേരളം സുപ്രീം കോടതിയിൽ പോയത്. സുപ്രീം കോടതി വിധി ഇന്ത്യയ്ക്ക് സഹായകരമാകുമെന്നും ബാലഗോപാൽ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും വിധി ഗുണം ചെയ്യും.

ഇത് കേരളത്തിന് അർഹതപ്പെട്ട പണമാണ്. സംസ്ഥാനങ്ങളെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. 26000 കോടിയോളം മാർച്ചിൽ ചെലവഴിച്ചു. കേരളത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച വർഷമാണ് 2023-24 സാമ്പത്തിക വർഷം.
സംസ്ഥാന ധനമന്ത്രി കേന്ദ്രത്തോട് യാചിക്കാൻ നടക്കുന്നു എന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞത്. യാചിക്കാൻ നടക്കുന്നു എന്ന വാദത്തിന് എതിരാണ് ഈ കോടതിവിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ 3 വർഷം കൊണ്ട് 75 ശതമാനം നികുതി വർധിപ്പിച്ചു. എല്ലാ മേഖലയ്ക്കും എത്തിക്കാനുള്ള പണം എത്തിച്ചു. വെറുതേ ഇരിക്കുകയായിരുന്നില്ല. കിട്ടാനുള്ള മുഴുവൻ നികുതിയും പിരിച്ചെടുത്തു. പാർലമെൻ്റിന് ഉള്ളിൽ സാമ്പത്തിക പ്രശ്‌നം ഉന്നയിക്കാൻ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞില്ല. അത്യാവശ്യം ഉള്ള ഒരു കാര്യത്തിനും സംസ്ഥാനത്ത് കുറവ് ഉണ്ടാകില്ല. പ്ലാൻ ബി എന്നാൽ നിലവറ തുറന്ന് പണം എടുക്കുക എന്നതല്ല. ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധിക്കുക, സുപ്രീം കോടതിയിൽ പോവുക തുടങ്ങിയവയാണ് പ്ലാൻ ബി എന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് പരിഹാരം തേടി അധിക കടമെടുപ്പിന് വേണ്ടി കേരളം സമർപ്പിച്ച ഇടക്കാല ഹർ‌ജി ഭരണഘടന ബെഞ്ചിന് വിടുന്നതായി സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര സർക്കാരിന്‍റെ പ്രാഥമിക വാദങ്ങളിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി വിധി. ഇത് വിശദമായി പരിഗണിയ്‌ക്കേണ്ട വിഷയമാണെന്നും, അതിനാല്‍ ഭരണഘടന ബെഞ്ചാണ് ഉചിതമെന്നുമാണ് സുപ്രീംകോടതി ഇന്ന് അറിയിച്ചത്.

Also read: കേരളത്തിന് തിരിച്ചടി; കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സർക്കാർ വാദങ്ങളിൽ കഴമ്പുണ്ടെന്ന് സുപ്രീം കോടതി; ഹർജി ഭരണഘടന ബഞ്ചിന് വിട്ടു

ABOUT THE AUTHOR

...view details