പാലക്കാട്:നിലവില്‍ കെപിസിസി പ്രസിഡൻ്റിനെ മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ഒരു ചർച്ചയും കോൺഗ്രസിൽ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻ്റും തമ്മിൽ ഒരു പ്രശ്‌നവുമില്ല. മാടായി കോളജ് വിഷയത്തിൽ കോഴിക്കോട് എംപി രാഘവനെതിരായ പരസ്യ പ്രതികരണങ്ങൾ പാർട്ടി അച്ചടക്കത്തിന് ചേർന്നതല്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും കോൺഗ്രസിൽ നടക്കുന്നില്ല. ഉണ്ടെങ്കിൽ എല്ലാവരും അറിയുമല്ലോ. കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും തമ്മിൽ ഒരു പ്രശ്‌നവുമില്ല. സുധാകരൻ പ്രസിഡൻ്റ് സ്ഥാനത്ത് തുടരണം എന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്.
പ്രതിപക്ഷ നേതാവിനെതിരായ ഒരു നീക്കവും പാർട്ടിയിൽ നടക്കുന്നില്ല. ചിലർ കോലിട്ട് കുത്താൻ ശ്രമിക്കുന്നുണ്ട്. അത് എല്ലാ കാലത്തും ഉള്ളതാണ്. അത് കണക്കാക്കേണ്ടതില്ല. പുനഃസംഘടന വേണ്ട എന്നൊന്നും പറയുന്നില്ല.