തിരുവനന്തപുരം : സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ തങ്ങൾക്ക് വിശദീകരണം സമർപ്പിക്കാൻ രണ്ടാഴ്‌ച സമയം വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ അഭിഭാഷകൻ (CBI Ask Time To Submit Explanation). ഈ ആവശ്യം പരിഗണിച്ച കോടതി എപ്രിൽ അഞ്ചിനകം സമർപ്പിക്കാൻ നിർദ്ദേശിച്ചു. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സാമർപ്പിച്ച ഹർജിയിലും കോടതി അന്ന് വാദം പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്ക് വച്ചാണ് ജസ്‌ന/െ കാണാതാകുന്നത് ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ല. ജസ്‌നയെ കൂടെ ഡിഗ്രിക്ക് പഠിച്ച ഏതോ 'ഒരു സുഹൃത്ത്' ചതിച്ച് ദുരുപയോഗം ചെയ്‌തതായി സംശയിക്കുന്നുവെന്ന് ജസ്‌നയുടെ പിതാവ് പറഞ്ഞു. അമിത ആർത്തവ രക്തശ്രാവം ആന്തരിക അവയവങ്ങളിൽ ഉണ്ടായ പരിക്ക് കാരണം ആണോ എന്ന കാര്യങ്ങളിൽ അന്വേഷണം നടത്തിയിട്ടില്ല. ജസ്‌നയ്‌ക്കൊപ്പം ബി കോമിന് പഠിച്ചിരുന്ന അഞ്ച് പേരിലേക്ക് അന്വേഷണം എത്തിയിട്ടില്ല. കോളേജിന് പുറത്ത് ജസ്‌ന എൻഎസ്എസ് ക്യാമ്പുകൾക്ക് പോയിരുന്നു ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നോ, ജസ്‌ന മതപരിവർത്തനം നടത്തിയെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജസ്‌ന മരണപ്പെട്ടു എന്ന് സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ല എന്നായിരുന്നു സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ കണ്ടെത്തൽ.