തിരുവനന്തപുരം: ജസീറ എയര്‍വേസ് തിരുവനന്തപുരം - കുവൈറ്റ് സെക്‌ടറില്‍ സര്‍വിസ് ആരംഭിച്ചു. തുടക്കത്തില്‍ ആഴ്‌ചയില്‍ രണ്ട് സര്‍വിസുകളാണ് ഉണ്ടാവുക. കുവൈറ്റ് - തിരുവനന്തപുരം സര്‍വിസ് (ജെ-9411) തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 6:55ന് പുറപ്പെട്ട് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പുലര്‍ച്ചെ 02:25ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിരികെയുള്ള സര്‍വിസ് (ജെ-9412) തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 03:25ന് പുറപ്പെട്ട് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 06:10ന് കുവൈത്തിലെത്തും. 174 ഇക്കോണമി സീറ്റുകളുണ്ടാകും. ഇൻ്റര്‍നാഷണല്‍ ടെര്‍മിനലില്‍ (ടി 2) നിന്നായിരിക്കും സര്‍വിസ്. ഇതേ റൂട്ടില്‍ കുവൈറ്റ് എയര്‍ലൈന്‍സ് ആഴ്‌ചയില്‍ മൂന്ന് ദിവസം വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകളുമായി സര്‍വിസ് നടത്തുന്നുണ്ട്.
തിരുവനന്തപുരം-പൂനെ പ്രതിദിന ആഭ്യന്തര സര്‍വീസുമായി ഇന്‍ഡിഗോ
ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരുവനന്തപുരം-പൂനെ സെക്‌ടറില്‍ പ്രതിദിന സര്‍വിസ് ആരംഭിച്ചു. ആദ്യ സര്‍വീസ് നടന്‍ ജയറാം ഉദ്ഘാടനം ചെയ്‌തു. പൂനെ-തിരുവനന്തപുരം സര്‍വീസ് (6E-6647) രാത്രി 11:10ന് പുറപ്പെട്ട് പുലര്‍ച്ചെ 01:05ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക വിമാനം (6E-6648 ) തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 02:40ന് പുറപ്പെട്ട് പുലര്‍ച്ചെ 04:35ന് പൂനെയിലെത്തും. ആഭ്യന്തര ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വിസ്.
ഒക്‌ടോബര്‍ 27 മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള ശീതകാല വിമാന സര്‍വ്വിസ് ഷെഡ്യൂള്‍
ശീതകാല ഷെഡ്യൂള്‍ 2024 ഒക്ടോബര്‍ 27 മുതല്‍ 2025 മാര്‍ച്ച് 29 വരെ പ്രാബല്യമുണ്ട്. ഇതോടെ പ്രതിവാര ഫ്‌ളൈറ്റ് ഓപറേഷനുകള്‍ കഴിഞ്ഞ വേനല്‍ക്കാല ഷെഡ്യൂളിനേക്കാള്‍ 8.2% വര്‍ധിക്കും. പ്രതിവാര എടിഎമ്മുകള്‍ (എയര്‍ ട്രാഫിക് മൂവ്‌മെൻ്റ്) 760 ആകും. വേനല്‍ക്കാല ഷെഡ്യൂളില്‍ ഇത് 702 ആണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിവാര അന്താരാഷ്ട്ര എടിഎമ്മുകള്‍-314 ആകും.(തിരുവനന്തപുരം-അബുദാബി-74, തിരുവനന്തപുരം-ഷാര്‍ജ-56, തിരുവനന്തപുരം-ദുബായ്-28, തിരുവനന്തപുരം-മസ്‌കറ്റ്-28, തിരുവനന്തപുരം-ക്വലാലംപൂര്‍-22, തിരുവനന്തപുരം-ദോഹ-20, തിരുവനന്തപുരം-ബഹ്റൈന്‍-18, തിരുവനന്തപുരം-സിംഗപ്പൂര്‍ - 14, തിരുവനന്തപുരം-മാലി-16, തിരുവനന്തപുരം-ദമാം- 14, തിരുവനന്തപുരം-കുവൈത്ത്-10, തിരുവനന്തപുരം-കൊളംബോ - 8, തിരുവനന്തപുരം-ഹനിമാധൂ- 4, തിരുവനന്തപുരം-റിയാദ്-2) അന്താരാഷ്ട്ര എടിഎമ്മുകള്‍ നിലവിലെ 302 പ്രതിവാര എടിഎമ്മില്‍ നിന്ന് 4 ശതമാനം വര്‍ധിച്ച് 314 ആകും.
ആഭ്യന്തര എടിഎമ്മുകള്‍:400 പ്രതിവാര എടിഎമ്മില്‍ നിന്ന് 11.5% വര്‍ധിച്ച് 446 ആകും. ഇന്‍ഡിഗോ പൂനെ, അഹമ്മദാബാദ് സര്‍വിസുകള്‍ ആരംഭിക്കും. മംഗലാപുരവും ലക്‌നൗവും വണ്‍ സ്റ്റോപ്പ് സര്‍വിസ് പട്ടികയില്‍ വരും.
Also Read:വിമാനയാത്രയിൽ സൗജന്യ ഇന്‍റർനെറ്റ്: സ്റ്റാർലിങ്ക് കണക്‌റ്റിവിറ്റിയുമായി ഖത്തർ എയർവേയ്‌സ്