കോഴിക്കോട് :ജമ്മു കശ്‌മീരിലെ ബെനിഹാളിൽ മലയാളി വിനോദയാത്രാസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നാദാപുരം സ്വദേശി പി. പി സഫ്‌വാന്‍ (23) ആണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടവരിൽ ആറുപേര്‍.
ജമ്മുകശ്‌മീരിലെ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക് - MALAYALI DIED IN KASHMIR - MALAYALI DIED IN KASHMIR
ജമ്മുകശ്‌മീരിലുണ്ടായ വാഹനാപകടത്തില്‍ നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം. പതിനാല് പേര്‍ക്ക് പരിക്ക്. ആറുപേരുടെ നില ഗുരുതരം.
Jammu Kashmir accident, Malayalee Youth died, 14 injured
Published : May 2, 2024, 10:07 AM IST
Also Read:യേര്‍ക്കാട് ബസ് അപകടം; മരിച്ചവരുടെ എണ്ണം 5 ആയി, അനുശോചിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍
ബുധനാഴ്‌ച വൈകിട്ടോടെ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന ടെമ്പോ ട്രാവലർ ബെനിഹാളിലെ ഷബൻബാസ് മേഖലയിൽ എതിർദിശയിൽ നിന്നുവന്ന ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കേരളത്തിൽ നിന്നുള്ള 12 വിനോദസഞ്ചാരികളടക്കം 16 യാത്രക്കാരാണ് ടെമ്പോ ട്രാവലറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.