എറണാകുളം: യുവനടിയെ ബലാത്സംഗം ചെയ്‌ത കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല മുൻകൂർ ജാമ്യം നൽകിയത്. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
നടിയുമായി ഉണ്ടായത് പരസ്‌പര സമ്മതപ്രകാരമുള്ള ബന്ധം മാത്രമെന്നാണ് ഒമർ ലുലു ഹൈക്കോടതിയിൽ വാദമുന്നയിച്ചത്. കൊച്ചിയിൽ സ്ഥിര താമസക്കാരിയായ യുവനടി നൽകിയ ബലാത്സംഗ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസാണ് ഒമർ ലുലുവിനെതിരെ രണ്ടുദിവസം മുൻപ് കേസെടുത്തത്. നടി ആദ്യം കൊച്ചി സിറ്റി പൊലീസിന് ആയിരുന്നു പരാതി നൽകിയത്. പിന്നീട് സിറ്റി പൊലീസ് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.