കോഴിക്കോട് : സൈബര്‍ തട്ടിപ്പുകളിൽ പെട്ടുപോകുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പല രൂപത്തിലാണ് തട്ടിപ്പുകാർ ഇരകളില്‍ നിന്ന് പണം കൈക്കലാക്കുന്നത്. ഇതിന്‍റെ ഏറ്റവും പുതിയ തലമാണ് വെർച്ച്വൽ അറസ്റ്റ്. വെര്‍ച്വല്‍ അറസ്റ്റ് വഴിയുള്ള തട്ടിപ്പ് കേരളത്തിൽ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കേരളത്തില്‍ സൈബര്‍ തട്ടിപ്പ് പലവിധം; രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം... - tipsto avoid cyber fraud - TIPSTO AVOID CYBER FRAUD
സൈബര്‍ തട്ടിപ്പില്‍ അകപ്പെടാതിരിക്കാന്‍ എടുക്കേണ്ട ചില മുന്‍കരുതലുകളെപ്പറ്റി അറിയാം...
Representative Image (ETV Bharat)
Published : Jul 29, 2024, 4:34 PM IST
നിരവധി പരാതികളും ഇതിനോടകം രജിസ്‌റ്റര്‍ ചെയ്യപ്പെട്ടു. ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്ന് കേരള പൊലീസ് ഓര്‍മിപ്പിക്കുന്നു. ഇതിനായി ഒരു അവബോധ വീഡിയോയും സേന പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം ചില നിര്‍ദേശങ്ങളും പൊലീസ് നൽകുന്നു.
- മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്‌വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
- അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്‌ടറുകളും (!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4....9) ഉൾപ്പെടുത്തി പാസ്‌വേഡ് നിര്‍മിക്കണം.
- കുറഞ്ഞത് എട്ട് ക്യാരക്‌ടറുകളെങ്കിലും പാസ്‌വേഡിന് ഉണ്ടായിരിക്കണം.
- വിശ്വസനീയമായ ഡിവൈസുകളിൽ നിന്ന് മാത്രം അക്കൗണ്ട് ലോഗിൻ ചെയ്യുക.
- തേര്‍ഡ് പാര്‍ട്ടി ആപ്പുകളിൽ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
- വിശ്വസനീയമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകൾക്ക് അക്കൗണ്ട് ആക്‌സസ് കൊടുക്കാതിരിക്കുക.
- ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്‌ടിവേറ്റ് ചെയ്‌ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
- ഹാക്ക് ചെയ്യപ്പെട്ടാൽ, ഉടനടി ഇമെയിൽ സേവനദാതാവിൽ നിന്ന് അലർട്ട് മെസേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.