ഇടുക്കി: കുഞ്ഞു ചുണ്ടിൽ പുഞ്ചിരി വിരിയ്ക്കാൻ 'ചിന്ന ചിന്ന ആശൈ'യുമായി ഇടുക്കി ജില്ലാ ഭരണകൂടം. ശിശുദിനത്തോടനുബന്ധിച്ച് 18 വയസ് വരെയുള്ള ആയിരത്തിൽ അധികം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകും. ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്കാണ് പൊതുജന പങ്കാളിത്തത്തോടെ സമ്മാനങ്ങൾ എത്തിക്കുന്നത്.
ഇടുക്കിയിലെ 43 ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന 644 പെൺകുട്ടികളുടെയും 444 ആൺകുട്ടികളുടെയും ചെറിയ ആഗ്രഹങ്ങൾ സാക്ഷാത്‌കരിക്കാനാണ് ജില്ല ഭരണകൂടം പദ്ധതി ഒരുക്കുന്നത്. ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കുട്ടികളുടെ ആഗ്രഹങ്ങൾ, പേര് ഉൾപെടുത്താതെ പ്രദർശിപ്പിച്ചിട്ടുണ്ട്. സമ്മാനം നൽകാൻ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റിലൂടെ തെരഞ്ഞെടുക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക