ഇടുക്കി-ചെറുതോണി ഡാമുകൾ തുറന്നു (ETV Bharat) ഇടുക്കി :ഇടുക്കി-ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു. ഓണത്തിനോട് അനുബന്ധിച്ച് ചൊവ്വാഴ്‌ച (സെപ്‌റ്റംബർ 3) മുതൽ മുതല്‍ മൂന്നുമാസത്തേക്കാണ് കര്‍ശന നിബന്ധനകളോടെ സന്ദര്‍ശനം അനുവദിക്കുന്നത്.
രണ്ട് അണക്കെട്ടുകളിലും നിലവിലെ അറ്റകുറ്റപ്പണികള്‍ തടസപ്പെടാത്ത രീതിയിലാകും സന്ദര്‍ശകരെ കടത്തിവിടുക. എന്നാല്‍ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്‌ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും സന്ദര്‍ശനാനുമതി ഇല്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരു സമയം പരമാവധി 20 പേർക്കാകും അണക്കെട്ടിലേക്ക് പ്രവേശനമുണ്ടാകുക. സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ച് സിസിടിവി കാമറ നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കിയാകും സന്ദർശകരെ പ്രവേശിപ്പിക്കുക.
Also Read:ഇടുക്കി,ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കണം: പ്രതിഷേധവുമായി വ്യാപാരികൾ