തീയതി: 25-02-2025 ചൊവ്വ
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: കുംഭം
തിഥി:കൃഷ്‌ണ ദ്വാദശി
നക്ഷത്രം:ഉത്രാടം
അമൃതകാലം: 12:37 PM മുതല്‍ 02:06 PM വരെ
ദുർമുഹൂർത്തം: 09:5 AM മുതല്‍ 09:53 AM വരെ & 12:17 PM മുതല്‍ 01:5 PM വരെ
രാഹുകാലം: 03:35 AM മുതല്‍ 05:04 AM വരെ
സൂര്യോദയം: 06:41 AM
സൂര്യാസ്‌തമയം: 06:34 PM
ചിങ്ങം: ഇന്ന് നിങ്ങള്‍ ആരോഗ്യവാനായി കാണപ്പെടും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സന്തോഷവാനായി ഇടപെടും. യാത്രകള്‍ പോകാനും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും സാധിക്കും. പ്രിയപ്പെട്ടവരുമായി മനസ് തുറന്ന് സംസാരിക്കും.
കന്നി: ഉറച്ച് വിശ്വസിക്കുന്ന ചില കാര്യങ്ങളിൽ സന്തോഷം കണ്ടെത്തും. ഇന്ന് നിങ്ങള്‍ പ്രിയപ്പെട്ടവരുമായി വാതോരാതെ സംസാരിക്കും. ദൈവിക കാര്യങ്ങളിൽ വിശ്വാസം കൂടും. നിങ്ങള്‍ കാരണം കുടുംബത്തിൽ സന്തോഷം കൈവരും. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പ്രശംസ നേടും.
തുലാം: സർഗാത്മകതയുടെയും കലാപരമായ കാര്യങ്ങളിലും മികച്ച ദിവസം. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. ചില പ്രവൃത്തികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അത്തരം കാര്യങ്ങളിലേക്ക് തിരിയേണ്ട സമയം അടുത്തിരിക്കുന്നു.
വൃശ്ചികം:ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട സമയമാണ്. ശസ്‌ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുതിർന്നവരുടെ വാക്കുകൾ അനുസരിക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല. കാരണം നിങ്ങളെ ചില പ്രശ്‌നങ്ങൾ വേട്ടയാടുന്നു. പ്രിയപ്പെട്ടവർക്കിടയിൽ തെറ്റിദ്ധാരണകൾ രൂപപ്പെട്ടേക്കാം. പാട്ടുകള്‍ കേള്‍ക്കുന്നതിനു പ്രാർഥനക്കും സമയം ചെലവഴിക്കുക.
ധനു:ഇന്ന് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരുന്ന ദിവസമാണ്. സാമ്പത്തികമേഖലയിലും, സമൂഹത്തിലും, കുടുംബത്തിലും ഭാഗ്യം ഇന്ന് നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസില്‍ ലാഭം വർധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര പോകാൻ സാധ്യതയുണ്ട്. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരവും ഇന്ന് ഉണ്ടായേക്കും.
മകരം:കുടുംബത്തിൻ്റെയും മക്കളുടേയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസമാണ്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകള്‍ മനസിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യേണ്ടി വന്നേക്കും.
ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് ഉണ്ടായേക്കാവുന്ന ചതിക്കുഴികളെപ്പറ്റി ജാഗ്രത വേണം.
കുംഭം:എതിരാളികളുമായി ഇന്ന് തർക്കിക്കാൻ പോകാതിരിക്കുക. ശാരീരികാസ്വസ്ഥ്യങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിലാക്കും. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസികസംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വന്നെത്തും.
മീനം:അധാര്‍മ്മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂലചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മേടം:ഇന്ന് നിങ്ങൾ നിങ്ങളുടെ പ്രിയതമയെ സന്തോഷിപ്പിക്കുന്നതിനായി പുതിയ വഴികൾ സ്വീകരിച്ചേക്കാം. ബന്ധുക്കളും സുഹൃത്തുക്കളുമായി നിങ്ങൾ വളരെയധികം സന്തോഷവാനായിരിക്കും. വൈകുന്നേരം നിങ്ങൾ പുറത്തുപോകുകയും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുകയും ചെയ്‌തേക്കാം.
ഇടവം:നിങ്ങളുടെ വികാരവിചാരങ്ങൾ അതിൻ്റെ പാരമ്യതയിലായിരിക്കും ഇന്ന്. നിങ്ങളുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായി വളരെ വൈകാരികവും, സ്‌നേഹത്തോടെയും സമയം ചെലവഴിക്കും. ഈ കൂടിക്കാഴ്‌ചയിലുടനീളം നിങ്ങൾ ആ വ്യക്തിയുടെ സ്വാധീനവലയത്തിലായിരിക്കും.
മിഥുനം:നിങ്ങളുടെ 'സ്വന്തം ലോക'ത്തില്‍നിന്ന് പുറത്തുവന്ന് നിങ്ങളുടെ കുട്ടികളുടേയും ഇണയുടേയും അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടേയും അവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടറിയണം. അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ തന്നെ ആരോഗ്യം സൂക്ഷ്‌മമായി പരിപാലിക്കേണ്ടതാണെന്ന് നക്ഷത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കാരണം, നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക.
യാത്രകള്‍ മാറ്റിവെക്കുകയും, അമിത ചെലവ് നിയന്ത്രിക്കുകയും, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമല്ല. പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക.
കര്‍ക്കടകം:നിങ്ങൾക്ക് അഹിതമായ കാര്യങ്ങളെ ഇന്ന് നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരും. ഇതിൻ്റെ ഫലമായി നിങ്ങൾക്ക് വിഷമമുണ്ടായേക്കാം. എന്തായാലും നിങ്ങളുടെ പ്രാഗത്ഭ്യം കൊണ്ട് നിങ്ങൾക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും. വിജയം അനായാസമായി നേടാൻ കഴിയുന്നതല്ല എന്നകാര്യം മനസിലാക്കുക. ഇത് നേടുന്നതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും.