കേരളം

kerala

ETV Bharat / state

നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 08 ചൊവ്വ 2024)

ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം.

By ETV Bharat Kerala Team

Published : 5 hours ago

DAILY HOROSCOPE  ASTROLOGY  ജ്യോതിഷഫലം  രാശിഫലം
HOROSCOPE PREDICTIONS TODAY (ETV Bharat)

തീയതി: 08-10-2024 ചൊവ്വ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കന്നി

തിഥി: ശുക്ല പഞ്ചമി

നക്ഷത്രം: തൃക്കേട്ട

അമൃതകാലം: 12:11 PM മുതല്‍ 01:41 PM വരെ

ദുർമുഹൂർത്തം: 8:36 AM മുതല്‍ 9:24 AM വരെ & 11:48 AM മുതല്‍ 12:36 PM വരെ

രാഹുകാലം:03:10 PM മുതല്‍ 04:40 PM

സൂര്യോദയം:06:12 AM

സൂര്യാസ്‌തമയം: 06:10 PM

ചിങ്ങം: ഇന്ന് നിങ്ങൾ അൽപം കരുതലോടെയായിരിക്കണം. നിങ്ങളുടെ അമ്മയുമായി ഇന്ന് ചില അസ്വാരസ്യങ്ങളുണ്ടാകാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിന് കാരണം‍. അതുകൊണ്ട് എത്രയും വേഗത്തില്‍ പ്രശ്‌നം പരിഹരിക്കണം. കടലാസ് ജോലികളില്‍ ഏർപ്പെടുമ്പോഴും വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക.

കന്നി: ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കണം. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. നിങ്ങളുടെ ആത്മാഭിമാനത്തിന് ഭംഗം വരുത്തുന്ന ഒന്നും തന്നെ നിങ്ങൾക്കുണ്ടാവാൻ അനുവദിക്കരുത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുലാം: മറ്റുള്ളവരോട് വിവേചനരഹിതമായ ഒരു പ്രസ്‌താവന പറയുന്നതിന് നിങ്ങൾ നിർബന്ധിതരാകും. നിങ്ങൾക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അപ്രതീക്ഷിതമായിരിക്കും. അത്തരത്തിലുളള ഒരു ദിവസം നിങ്ങളെ യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്‌തരാക്കുന്നതായിരിക്കും.

വൃശ്ചികം:ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ നിങ്ങള്‍ മനോഹരമായ ഒരു സ്ഥലത്ത് ചെലവഴിക്കുകയോ അല്ലെങ്കിൽ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ചെയ്യുന്നതായിരിക്കും.

ധനു:വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് ഇന്ന് നിങ്ങളെ പല പ്രശ്‌നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഇന്ന് മുഴുവന്‍ തര്‍ക്കിക്കാനും വിശദീകരണം നൽകാനുമേ നിങ്ങൾക്ക് നേരമുണ്ടാകൂ. മാനസികമായി ഇന്ന് നിങ്ങൾക്ക് അത്ര സുഖം തോന്നുകയില്ല. നിങ്ങളുടെ പ്രശ്‌നങ്ങള്‍ വിചാരിക്കുന്നതിലധികം വിനാശകരമായിരിക്കും. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. നിങ്ങളുടെ ആരോഗ്യനിലയും അത്ര തൃപ്‌തികരമായിരിക്കുകയില്ല.

മകരം:ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായിരിക്കും. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണിന്ന്. സുഹൃത്തുക്കളില്‍നിന്ന് സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാം. യാത്രക്ക് സാധ്യതയുണ്ട്. ബിസിനസിൽ നിങ്ങൾ അഭിവൃദ്ധി നേടും. ആഡംബരങ്ങള്‍ക്കായുള്ള അധിക ചെലവുകള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാവില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുംഭം: നിങ്ങളുടെ മനസും ശരീരവും ഇന്ന് ശാന്തമായിരിക്കും. എല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍രംഗത്ത് നിങ്ങള്‍ നല്ലപ്രകടനം കാഴ്‌ചവയ്ക്കു‌കയും അത് അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണകൂടിയാകുമ്പോള്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കും.

മീനം: നിങ്ങളെക്കാള്‍ ശക്തനായ ആരുമായും ഏറ്റുമുട്ടാന്‍ പോകരുത്. മടിയും മാനസികമായ ഉദാസീനതയും ഇന്ന് നിങ്ങളെ ബാധിക്കും. അനാവശ്യമായ പ്രതികൂലചിന്തകളായിരിക്കും ഇന്ന് നിങ്ങളുടെ മനസ് നിറയെ. വിമര്‍ശകരും എതിരാളികളുമായി വാഗ്വാദമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഒരു വെട്ടിലകപ്പെട്ടപോലെ നിങ്ങള്‍ക്ക് തോന്നിയേക്കാം. അനുകൂല ചിന്തകള്‍ വളര്‍ത്തുകയും മാനസികമായ കരുത്ത് സമാഹരിക്കുകയുമാണ് ഇത് തരണം ചെയ്യാനുള്ള പോംവഴി. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള സമയമായിരിക്കുന്നു.

മേടം:ഇന്ന് വാക്കിലും പെരുമാറ്റത്തിലും നിങ്ങൾ ശ്രദ്ധചെലുത്തേണ്ടതാണ്. കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിഗൂഢമായ വിഷയങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കും. അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചേക്കാമെന്നതുകൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക. ആത്മീയമായ നേട്ടങ്ങള്‍ ഉണ്ടാകാം. സമ്മിശ്രഫലങ്ങളുടേതാണ് ഈ ദിവസം.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം നിങ്ങള്‍ ചെലവഴിക്കുന്നതായിരിക്കും. സമൂഹവൃത്തങ്ങളില്‍ നിങ്ങള്‍ വിജയം കൈവരിക്കും. വിദൂര സ്ഥലങ്ങളില്‍ നിന്നും നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ദാമ്പത്യജീവിതം തൃപ്‌തികരമായിരിക്കും. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് സമ്പത്ത് വന്ന് ചേരും.

മിഥുനം:നിങ്ങള്‍ക്ക് എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ഇന്ന് നിങ്ങള്‍ക്ക് പേരും പ്രശസ്‌തിയും കൈവരും. നിങ്ങളുടെ ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് നിങ്ങള്‍ക്ക് കൈവരുമെങ്കിലും, ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം നിങ്ങള്‍ക്ക് ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഇന്ന് അംഗീകരിക്കപ്പെടും. എന്നാല്‍ നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് ആലസ്യം തോന്നുകയും പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുകയും ചെയ്യും. നിങ്ങളുടെ കുട്ടികളോ സുഹൃത്തുക്കളോ നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകാം. എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങിനെ സംസാരിക്കുന്നു എന്നതിലും നിങ്ങള്‍ ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവെയ്ക്കു‌ക. ഇന്ന് നിങ്ങൾക്ക് നക്ഷത്രങ്ങള്‍ എതിരായിനില്‍ക്കുന്ന ദിവസമായതിനാല്‍ മനസാന്നിധ്യം ആവശ്യമായി വേണ്ടിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്.

ABOUT THE AUTHOR

...view details