തീയതി:01-09-2024 ഞായർ
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: ചിങ്ങം
തിഥി: കൃഷ്ണ ചതുര്ദശി
നക്ഷത്രം: ആയില്യം
അമൃതകാലം:03:28 PM മുതല്‍ 05:00 PM വരെ
വർജ്യം:06:15 PM മുതല്‍ 07:50 PM വരെ
ദുർമുഹൂർത്തം: 04:38 PM മുതൽ 05:26 PM വരെ
രാഹുകാലം:05:00 PM മുതൽ 06:33PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്തമയം: 06:33 PM
ചിങ്ങം:ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമാണ്. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ചില ആശങ്കകൾ വന്നേക്കാം. സമ്മർദവും പിരിമുറുക്കവും നിങ്ങളെ രോഗിയാക്കാൻ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.
കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും കൊണ്ടുവരാൻ സാധ്യതയുണ്ട്. നിങ്ങളുടെ അന്തസും ജനപ്രീതിയും ഉയരാൻ സാധ്യതയുണ്ട്. സാമ്പത്തികപരമായി ലാഭം വന്നുചേരും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങളുടെ മനസിന് സന്തോഷം ലഭിക്കും.
തുലാം: ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ഇന്ന് നിങ്ങൾക്ക് ഉറപ്പായും ലഭിക്കും.
വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം മുഴുവൻ മടിയും അലസതയും നിറഞ്ഞതാവാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികൾളുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. അവരുടെ അനാരോഗ്യം നിങ്ങളുടെ സങ്കടം വർധിപ്പിക്കും. നിങ്ങളുടെ ശത്രുക്കളോടും എതിരാളികളോടും ഇന്ന് വാക്കുതർക്കത്തിന് പോകരുത്.
ധനു:ഇന്നത്തെ ദിവസം നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. ഇന്ന് നിങ്ങളുടെ മനസിന് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. അത് നിങ്ങളുടെ തീരുമാനങ്ങൾ എടുക്കാനുള്ള ശക്തിയെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ട്. അതിനാൽ പുതിയ പദ്ധതികൾ എറ്റെടുക്കുന്നത് ഇന്നത്തെ ദിവസം ഒഴിവാക്കുക. നിങ്ങളുടെ ചില മാനസികാവസ്ഥയും, സംസാരവും ചില പ്രശ്നങ്ങൾ വിളിച്ചുവരുത്തിയേക്കാം. അതിനാൽ മറ്റുള്ളവരോട് ഇടപെടുമ്പോൾ വളരെ സംയമനം പാലിക്കണം.
മകരം:ഇന്ന് നിങ്ങളുടെ വരുമാന സ്രോതസുകൾ വർധിക്കും. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ മികവ് പുലർത്താൻ കഴിയും. നേട്ടം, വിജയം, സാമൂഹിക അംഗീകാരം എന്നിവയ്ക്ക് സാധ്യത. ഇന്ന് നിങ്ങളുടെ സമയം നന്നായി ചെലവഴിക്കാൻ കഴിയും. വിനോദത്തിനായി നിങ്ങളുടെ ഇഷ്ടപ്പെട്ട പ്രവർത്തനത്തിൽ ഏർപ്പെടുന്നത് നല്ലതാണ്. നഷ്ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് തിരികെ നേടാനും ഇന്ന് സാധ്യത.
കുംഭം: ഇന്ന് ജോലിയിൽ നിങ്ങൾ വിജയവും പ്രശസ്തിയും അംഗീകാരവും നേടാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഇന്ന് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും, അത് നിങ്ങളുടെ പദ്ധതികൾക്ക് മികച്ച അന്തിമഫലങ്ങൾ നൽകും. നിങ്ങളുടെ വിജയത്തിൽ അവർ സന്തോഷിക്കും. ഇന്ന് നിങ്ങളുടെ അന്തസ് ഉയരുകയും നിങ്ങൾ അഭിമാനിക്കുകയും ചെയ്യും.
മീനം: ഇന്ന് നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ഒരു ദിവസമാണ്. വിദ്യാർഥികളും സാഹിത്യകാരൻമാരും മികച്ച വിജയം കൈവരിക്കും. സാഹിത്യ ആവിഷ്കാരങ്ങളും വൈകാരിക സവിശേഷതകളും ശരിയായ വീക്ഷണകോണിൽ നിങ്ങൾക്ക് കാണാൻ കഴിയും. പ്രേമിക്കുന്നവര്‍ കൂടുതൽ അടുക്കാൻ സാധ്യതയുണ്ട്. ജലാശയങ്ങളിൽ പോകുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. കാരണം, അവ അപകടകാരികളാകാൻ സാധ്യതയുണ്ട്.
മേടം: ഇന്ന് നിങ്ങളുടെ മനസ് വളരെ അസ്വസ്ഥമാകാൻ സാധ്യതയുണ്ട്. മറ്റുള്ളവർ പറയുന്ന ഒരു ചെറിയ കാര്യത്തിലൂടെ നിങ്ങൾ എളുപ്പത്തിൽ അസ്വസ്ഥരാകാം. അവരുടെ മനോഭാവം നിങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തും. അമ്മയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. വിദ്യാർഥികൾക്ക് ഈ ദിവസം മികച്ചതായിരിക്കില്ല.
ഇടവം:പ്രശ്നങ്ങളും വേവലാതികളും അലട്ടുമെങ്കിലും നിങ്ങൾ ഉന്മേഷവാനും ഊർജ്ജസ്വലനുമായിരിക്കും. എങ്കിലും കൂടുതൽ ശ്രദ്ധിക്കണം. ഇന്ന് നിങ്ങൾ ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധ കൊടുക്കണം. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ സമയം ചെലവഴിക്കാൻ ശ്രമിക്കുക.
മിഥുനം:നിങ്ങൾക്ക് അൽപം മോശം ദിവസമാണ്. ബലഹീനതയും നിരാശയും അനുഭവപ്പെടാം. നിങ്ങളുടെ പ്ലാൻ അനുസരിച്ച് തന്നെ ഇന്നും ജോലി ചെയ്യാനുള്ള സാധ്യത ഉണ്ട്. ഇന്ന് സാമ്പത്തിക പദ്ധതികളും പ്രക്രിയകളും തടസപ്പെട്ടേക്കാം. എന്നാലും വൈകുന്നേരത്തോടെ സുഗമമായി മുന്നോട്ട് പോകാൻ കഴിയും.
കര്‍ക്കടകം:ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ മികച്ചതാണ്. എല്ലാത്തരം വിനോദവും ഭാഗ്യവും ആനന്ദങ്ങളും നിങ്ങൾക്കിന്ന് ലഭിക്കും. ദിവസം മുഴുവൻ നിങ്ങൾ ഉന്മേഷവും ഊർജ്ജസ്വലതയും നിറഞ്ഞവരായിരിക്കും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കള്‍ എന്നിവരുമായി ആസ്വാദ്യകരമായ ഒത്തുചേരലുകൾക്ക് സാധ്യയുണ്ട്.