തീയതി: 29-12-2024 ഞായര്‍
വര്‍ഷം:ശുഭകൃത് ദക്ഷിണായനം
മാസം: ധനു
തിഥി: കൃഷ്‌ണ ചതുര്‍ദശി
നക്ഷത്രം: തൃക്കേട്ട
അമൃതകാലം:03:19 PM മുതൽ 04:45 PM വരെ
ദുർമുഹൂർത്തം: 05:05 PM മുതല്‍ 05:53 AM വരെ
രാഹുകാലം: 04:45 PM മുതല്‍ 06:12PM വരെ
സൂര്യോദയം: 06:41 AM
സൂര്യാസ്‌തമയം: 06:12 PM
ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാന്‍ സാധ്യത. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഉണ്ടായേക്കാം. അടുത്ത ബന്ധുക്കള്‍ക്ക് രോഗം പിടിപെടും. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. തൊഴില്‍ പ്രശ്‌നങ്ങള്‍ അലട്ടുന്നതായിരിക്കും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.
കന്നി: മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. ദിവസം മുഴുവന്‍ സന്തോഷത്തിലും ഉത്സാഹത്തിലും കാണപ്പെടും. തൊഴിൽരംഗത്ത് മികച്ച പ്രകടനം കാഴ്‌ചവക്കും. പ്രിയപ്പെട്ടവർക്കൊപ്പം ആഹ്ളാദകരമായ സമയം ചെലവിടും. പങ്കാളിയുടെ പിന്തുണ ഉണ്ടാവും. ആത്മീയതയിലേക്ക് തിരിയും.
തുലാം: മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. കടുംപിടുത്തം നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം. സാമ്പത്തികമായി മെച്ചമായിരിക്കും. ആരോഗ്യം ശ്രദ്ധിയ്ക്കണം.
വൃശ്ചികം: മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. നല്ല വാര്‍ത്തകള്‍ കേള്‍ക്കും. യാത്രകള്‍ ആഹ്ളാദകരമാകും.
ധനു:വാക്കുകള്‍ സൂക്ഷിക്കുക. കോപം നിയന്ത്രിക്കണം. വാദ പ്രതിവാദങ്ങളിലേർപ്പെടാന്‍ സാധ്യത. മനസമാധാനം നഷ്‌ടപ്പെടും. തൊഴിലിടത്തിലും തർക്കങ്ങള്‍ക്ക് സാധ്യതയുണ്ട്.
മകരം: പൊതുവെ നല്ല ദിവസം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും കൂടെ സമയം ചെലവഴിക്കും. വിവാഹത്തിൽ അനുകൂല തീരുമാനത്തിന് സാധ്യത. സുഹൃത്തിൽ നിന്ന് അപ്രതീക്ഷിത സമ്മാനം ലഭിക്കാം.
കുംഭം: മനസും ശരീരവും സമാധാനപൂർണമായിരിക്കും. തൊഴിൽപരമായി മികച്ച രീതിയിൽ പ്രവർത്തിക്കും. മേലധികാരികളിൽ നിന്ന് അഭിനന്ദനം ലഭിക്കും. കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കും.
മീനം: മടിയും മാനസിക സമർദ്ദവും അനുഭവപ്പെടും. മനസ് അനാവശ്യ ചിന്തകൾ കൊണ്ട് നിറയും. എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അനിഷ്‌ട സാഹചര്യങ്ങളിൽ വാക്കുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക.
മേടം:ആത്മീയ പ്രവർത്തനങ്ങളിൽ മുഴുകും. സംസാരത്തില്‍ അതീവ ശ്രദ്ധ പുലർത്തണം. തെറ്റായ വാക്കോ സംസാരരീതിയോ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കാന്‍ ഈ ദിവസം അനുകൂലമല്ല. പ്രതീക്ഷിക്കാത്ത ഇടത്ത് നിന്നും ധനയോഗം കാണുന്നു.
ഇടവം:ശത്രുക്കളുമായി വാക്കുതർക്കത്തിലേർപ്പെടാനോ കയ്യേറ്റത്തിനോ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം. ശാന്തത കൈവെടിയരുത്. ആരോഗ്യപരമായി നല്ല ദിവസമായിരിക്കും.
മിഥുനം: ബന്ധുക്കളോടൊപ്പം ഒത്തുചേരും. അടുത്ത സുഹൃത്തുക്കളെയും, ബിസിനസ് പങ്കാളികളെയും വീട്ടിലേക്ക് ക്ഷണിക്കും. പങ്കാളിയുമായി സന്തോഷമുള്ള നിമിഷങ്ങള്‍ ചെലവഴിക്കും.
കര്‍ക്കടകം: വളരെയേറെ ഉത്സാഹശീലനും, നൈസർകഗികഗുണങ്ങൾ പ്രകടിപ്പിക്കുന്നവരുമായി കാണപ്പെടും. അനാവശ്യ ചിന്തകള്‍ ഒഴിവാക്കി പ്രവർത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തൊഴിലിടത്ത് നേട്ടങ്ങള്‍ക്ക് സാധ്യത.