കേരളം

kerala

ETV Bharat / state

ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസം; അറിയാം ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം.

DAILY HOROSCOPE  ASTROLOGY PREDICTIONS  നിങ്ങളുടെ ഇന്ന്  HOROSCOPE PREDICTION
HOROSCOPE PREDICTIONS TODAY (ETV Bharat)

By ETV Bharat Kerala Team

Published : Dec 13, 2024, 6:54 AM IST

ചിങ്ങം: കാഴ്‌ചപ്പാടിൽ മാറ്റംവരുത്തിയാൽ മുന്നേറാൻ സാധിക്കുന്നതായിരിക്കും. ഇന്ന് നിങ്ങളുടെ ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. ചിങ്ങരാശിക്കാർക്ക് ഇന്ന് നല്ലൊരു ദിവസമാണ്.

കന്നി:ഇന്ന് നിങ്ങളുടെ ചെലവ്, വരവിനെക്കാൾ കൂടുതലാകാൻ സാധ്യതയുണ്ട്. ബന്ധം ശക്തിപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുംതോറും നിങ്ങളുടെ വൈവാഹിക ജീവിതത്തിൽ സന്തോഷം ലഭിക്കും.

തുലാം: നിങ്ങളുടെ ഫാഷൻശൈലി നിങ്ങൾക്ക് നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കുവാൻ സഹായിക്കുകയും ഇന്ന് ആളുകൾ അതിൽ ആകൃഷ്‌ടരാകുകയും ചെയ്യും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ നിങ്ങൾക്കിന്ന് സാധിച്ചേക്കാം.

വൃശ്ചികം: ഇന്ന് നിങ്ങൾ തിരക്ക് പിടിച്ച് തീരുമാനങ്ങളെടുക്കാതിരിക്കുക. നല്ല തീരുമാനങ്ങൾക്ക് സമയം ആവശ്യമാണ്. അതിനാൽ, തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് നല്ലവണ്ണം ആലോചിക്കുക. കാരണം, നിങ്ങളുടെ ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ബിസിനസ് സംബന്ധമായ യാത്ര ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. സായാഹ്നത്തിൽ നിങ്ങളുടെ പ്രണയിതാവുമായി സമയം ചെലവഴിക്കാൻ ശ്രമിക്കുക.

ധനു: ഇന്ന് സാമാധാനപരമായി ഇരിക്കാൻ ശ്രമിക്കുക. ഉച്ചയ്‌ക്കുശേഷം ബിസിനസ് മീറ്റിങ്ങുകളോ കുടുംബകാര്യങ്ങളോ വന്നേക്കാം.

മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ നിയന്ത്രണത്തിലാണ്. ജോലിസംബന്ധമായ കാര്യങ്ങൾ ചെയ്‌ത് തീർക്കേണ്ടതുണ്ടെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്ക് മതിയായ സമയം നിങ്ങൾക്ക് ലഭിക്കും. പ്രശംസകളിൽ വീണുപോകരുത്. കാരണം, അവയിൽ ദുരുദ്ദേശം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ വിദ്യാർഥിയാണെങ്കിൽ നല്ല ഫലങ്ങളിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

കുംഭം: ചെറിയ നേട്ടങ്ങളിൽ പോലും നിങ്ങളിന്ന് സന്തോഷിക്കുന്നതായിരിക്കും. ദിവസം മുഴുവൻ ആവേശഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടുക, പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുക, എന്നിവയ്ക്ക് പ്രാധാന്യം നൽകുക. ഇന്ന് മുഴുവൻ നിങ്ങൾക്ക് ഉചിതമായ ദിവസം തന്നെയാണ്.

മീനം: പഴയ സൗഹൃദങ്ങൾ പുതുക്കുന്നതിന് നല്ലൊരു ദിവസമാണിന്ന്. നിങ്ങൾ പ്രണയിക്കുന്നില്ലെങ്കിൽ ഇന്ന് നിങ്ങൾ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തിയേക്കാം. പ്രണയിക്കുന്നവർക്ക് ഇന്ന് നല്ലൊരു ദിവസമായിരിക്കും. തൊഴിൽമേഖലയിലും, നിങ്ങൾക്ക് നിങ്ങളെ മനസിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാൻ സാധ്യതയുണ്ട്.

മേടം: ഇന്ന് നിങ്ങൾ ആരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്തിയേക്കാം. മറുവശത്ത്, സ്ഥിരമായ ഒരു ബന്ധം സ്ഥാപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. വിവാഹിതർക്ക് ഇന്ന് ബന്ധം ശക്തിപ്പെടുത്താൻ കഴിയും.

ഇടവം: എത്ര കഠിനാധ്വാനം ചെയ്‌താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ ഇന്ന് നിങ്ങളിൽ ഉണ്ടാകാം. ഉച്ചയ്ക്ക്‌ ശേഷം യാത്ര നടത്തുന്നതിനായി നല്ലൊരു ദിവസമല്ല. സായാഹ്നങ്ങൾ പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കുന്നതായിരിക്കും.

മിഥുനം: നിങ്ങളിന്ന് ബിസിനസ് ഇടപാടുകൾ കാരണം തിരക്കിലായിരിക്കും. ബിസിനസ് യാത്രകൾ വേണ്ടിവന്നേക്കാം. എന്നാൽ ജോലിസംബന്ധമായ കാര്യത്തിൽ നിങ്ങളിന്ന് സന്തോഷവാനായിരിക്കും.

കര്‍ക്കടകം:ഇന്ന് നിങ്ങൾക്ക് തൊഴിൽമേഖലയിൽ സമ്മർദം കൂടാൻ സാധ്യത. എന്നാൽ നിങ്ങളുടെ ബിസിനസിൽ മുന്നേറുന്നതായി കാണുന്നുണ്ട്. വിജയത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.

ABOUT THE AUTHOR

...view details