കേരളം

kerala

ETV Bharat / state

ശക്തമായ മഴ ; കോട്ടയത്ത് വീടിന് മുൻവശത്തെ കിണർ ഇടിഞ്ഞ് താഴ്‌ന്നു - Well Collapsed In Kottayam - WELL COLLAPSED IN KOTTAYAM

കോട്ടയത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്‌ന്നു. ശക്തമായ മഴയിൽ പറമ്പിലേക്ക് വെള്ളം ശക്തമായി എത്തിയതിനെ തുടർന്നാണ് കിണർ താഴ്‌ന്നത്.

കിണർ ഇടിഞ്ഞ് വീണു  കോട്ടയത്ത് കിണർ ഇടിഞ്ഞു താഴ്‌ന്നു  HEAVY RAIN IN KOTTAYAM  കിണർ തകർന്നു
Well Collapsed (ETV Bharat)

By ETV Bharat Kerala Team

Published : Aug 18, 2024, 10:06 PM IST

വീട്ടുമുറ്റത്തെ ഇടിഞ്ഞ് താഴ്‌ന്നു (ETV Bharat)

കോട്ടയം :വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്‌ന്നു. പട്ടിമറ്റം പാറയ്ക്കൽ തങ്കപ്പന്‍റെ വീടിന് മുൻവശത്തെ കിണറാണ് ഇടിഞ്ഞ് വീണത്. രാവിലെ ഒമ്പതേമുക്കാലോടെയാണ് വലിയ ശബ്‌ദത്തോടെ കിണർ ഇടിഞ്ഞ് താഴ്‌ന്നത്. കിണറിനുള്ളിൽ നിന്ന് ശബ്‌ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ നോക്കിയിരുന്നു.

കിണറിന് സമീപത്ത് നിന്നും തങ്കപ്പൻ മാറിയ ഉടനാണ് നിറഞ്ഞ കിണർ സംരക്ഷണ ഭിത്തിയുൾപ്പെടെ ഇടിഞ്ഞ് താഴ്‌ന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴയായിരുന്നു. വീടിന് സമീപത്തെ പറമ്പിന്‍റെ മുകൾ ഭാഗത്ത് നിന്നും മറ്റും ശക്തമായ മഴ വെള്ളപാച്ചുണ്ടായതിനെ തുടര്‍ന്ന് കിണറിൽ ഇറക്കിയിരിക്കുന്ന റിങ്‌ താഴേക്ക് താന്നതാണ് കിണർ ഇടിയാൻ കാരണം.

സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം കിണറിലെ മണ്ണ് ഇടിയുന്നതു മൂലം കിണറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വീടും അപകട സ്ഥിതിയിലാണന്നും സുരക്ഷിത സ്ഥാനത്തേക്ക് താമസം മാറുവാനും ആവിശ്യപ്പെട്ടു.

Also Read : നിയന്ത്രണം വിട്ട് കാര്‍ മതില്‍ ഇടിച്ച് തകര്‍ത്ത് മറിഞ്ഞത് കിണറിനു മുകളിലേക്ക്; യാത്രികനെ സാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ്‌ - Car Overturned To Well

ABOUT THE AUTHOR

...view details