തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം മുതൽ തുടർച്ചയായി പെയ്‌ത ശക്‌തമായ മഴയിൽ മലയോര മേഖലയിലെ തോടുകൾ കരകവിഞ്ഞു. പുവച്ചൽ പഞ്ചായത്തിലെ ഉദിയന്നൂർ തോട്, പച്ചക്കാട് എന്നിവിടങ്ങളിൽ തോട് കരവിഞ്ഞു കൃഷിയിടങ്ങളിൽ വെള്ളം കയറി. ആനാകോട് ഏലയിലും വെള്ളം കയറി. ആര്യനാട് സമാനമായി തോടുകൾ നിറഞ്ഞൊഴുകി. അരുവിക്കര സർക്കാർ ആശുപത്രിയുടെ മതിൽ തകർന്നു.
തലസ്ഥാനത്ത് ശക്‌തമായ മഴ: കരകവിഞ്ഞ് തോടുകൾ, കൃഷിയിടങ്ങൾ വെള്ളത്തിലായി - STREAMS WERE OVERFLOWED DUE TO RAIN - STREAMS WERE OVERFLOWED DUE TO RAIN
തിങ്കളാഴ്‌ച മുതൽ പെയ്‌ത ശക്‌തമായ മഴയിലാണ് തോടുകൾ കരകവിഞ്ഞത്.
- (ETV Bharat)
Published : May 28, 2024, 10:55 PM IST