തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. നഗരത്തിലെ കുമാരപുരം, മുട്ടത്തറ, പൂന്തി റോഡ് എന്നിവിടങ്ങളിൽ നൂറോളം വീടുകളിൽ വെള്ളം കയറി. കല്ലിയൂർ പഞ്ചായത്തിലെ പൂങ്കുളത്ത് വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിന് മുകളിലൂടെ വീണു.
മുക്കോലയ്ക്കല്‍, അട്ടക്കുളങ്ങര, കുളത്തൂര്‍, ഉള്ളൂര്‍ എന്നീ ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. റോഡിലേക്ക് മരം കടപുഴകി വീണ് കാര്യവട്ടം ക്യാമ്പസിന് സമീപം ഗതാഗതം തടസപ്പെട്ടു. വിഴിഞ്ഞത്ത് ആൽമരം കടപുഴകി വീണ് മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തേക്കുംമൂടിൽ കരിങ്കൽ മതിൽ ഇടിഞ്ഞുവീഴുകയും മരം കടപുഴകുകയും ചെയ്‌തു.