കേരളം

kerala

ETV Bharat / state

പമ്പയിലും സന്നിധാനത്തും മഴ കനക്കുന്നു; നിയന്ത്രണം ശക്തമാക്കി അധികൃതര്‍

ശക്തമായ മഴയിലും സന്നിധാനത്തേക്കുളള തീർഥാടക പ്രവാഹം തുടരുന്നു.

SABARIMALA NEWS  KERALA RAIN WARNING  ശബരിമലയില്‍ ശക്തമായ മഴ  മഴ മുന്നറിയിപ്പ് ശബരിമല
RAIN IN SABARIMALA (ETV Bharat)

By ETV Bharat Kerala Team

Published : Dec 1, 2024, 3:22 PM IST

പത്തനംതിട്ട: ശബരിമലയിലും പമ്പയിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പമ്പയിൽ നിരീക്ഷണം ശക്തമാക്കി. ശനിയാഴ്ച്ച (നവംബര്‍ 30) വൈകുന്നേരത്തോടെ ചാറ്റൽ മഴയായി ആരംഭിച്ച് രാത്രിയോടെ മഴ ശക്തമാവുകയായിരുന്നു.

മഴ കനത്തതോടെ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള മലകയറ്റത്തെ പ്രതികൂലമായി ബാധിക്കുന്നു. എന്നാൽ തീർഥാടകരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടില്ല. മഴ ശക്തമായതോടെ പമ്പയിൽ നിന്നും അപ്പാച്ചിമേട് വഴിയാണ് തീർഥാടകരെ കയറ്റിവിടുന്നത്.

തീർഥാടകർക്ക് വിശ്രമിക്കാൻ ഈ റൂട്ടിൽ 18 പന്തലുകൾ ക്രമീകരിച്ചിട്ടുണ്ട്. മരക്കൂട്ടം മുതൽ ശരംകുത്തി വരെ ക്യു കോംപ്ലക്‌സും നിർമിച്ചിട്ടുണ്ട്. പക്ഷേ തീർഥാടകർ മലയിറങ്ങേണ്ട സ്വാമി അയ്യപ്പൻ റോഡിൽ മഴ നനയാതിരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന പരാതി ഉയരുന്നുണ്ട്. അതിനാൽ മടക്കയാത്രയിൽ വാഹനത്തിൽ കയറും വരെ തീർഥാടകർ മഴ നനയേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

സന്നിധാനത്ത് മഴ കനക്കുന്നു (ETV Bharat)

താത്കാലിക മഴക്കോട്ടുകളാണ് പലർക്കും ആശ്രയമാകുന്നത്. ഇന്ന് രാവിലെ 10 വരെയുള്ള കണക്ക് അനുസരിച്ച് ശക്തമായ മഴയെയും അവഗണിച്ച് 28,773 തീർഥാടകരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങിലൂടെ 5,881 പേരും ദർശനം നടത്തി. ശനിയാഴ്ച്ച വെർച്ച്വൽ ക്യൂ ബുക്കിങിലൂടെ 42,430 പേരും സ്പോട് ബുക്കിങ്ങിലൂടെ 12,784 പേരും പഴയ വെർച്ച്വൽ ക്യൂ ബുക്കിങ് ഉള്ളവരുമടക്കം 73,964 തീർഥാടകർ ദർശനം നടത്തി.

ശബരിമലയില്‍ മഴ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇന്നലെ മാത്രം 5,348 കുട്ടികൾ ദർശനത്തിനെത്തിയിരുന്നു. തിരക്കൊഴിവാക്കാൻ വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുന്നവർ സമയനിഷ്‌ഠ പാലിക്കണമെന്ന് പൊലീസ് - ദേവസ്വം അധികൃതർ അറിയിച്ചു. അടുത്ത ഏതാനും മണിക്കൂറിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കും 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Also Read:കേരളത്തില്‍ ഇന്നും മഴ കനക്കും; ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

ABOUT THE AUTHOR

...view details