കേരളം

kerala

ETV Bharat / state

വാഹനങ്ങളിൽ സണ്‍ഫിലിം ഒട്ടിക്കാം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി - HC on Sunfilm in vehicles - HC ON SUNFILM IN VEHICLES

വാഹനങ്ങളുടെ ഗ്ലാസുകളിൽ സൺഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാകില്ലെന്ന് കോടതി. മിതമായ രീതിയില്‍ മാത്രമെ ഫിലിം അനുവദിക്കൂവെന്നും കോടതി.

SUNFILM CAN AFFIXED ON VEHICLES  VEHICLE SUNFILM  HC About Sun film In Vehicles  LATEST NEWS IN MALAYALAM
Kerala High Court (ETV Bharat)

By ETV Bharat Kerala Team

Published : Sep 13, 2024, 8:49 AM IST

എറണാകുളം:വാഹനങ്ങളുടെ ഗ്ലാസുകളിൽ സൺഫിലിം ഒട്ടിക്കുന്നതിൽ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ രീതിയിൽ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങൾക്ക് പിഴ ഈടാക്കാനാവില്ലെന്നും ജസ്‌റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. സണ്‍ ഫിലിം നിര്‍മിക്കുന്ന കമ്പനിയും പിഴ ഈടാക്കാനുള്ള നടപടിക്ക് വിധേയരായ വാഹന ഉടമയും മറ്റും സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ് ഇറക്കിയത്.

മുന്നിലും പിന്നിലുമുള്ള ഗ്ലാസുകളില്‍ 70 ശതമാനത്തില്‍ കുറയാത്ത സുതാര്യതയുള്ള ഫിലിം ഒട്ടിക്കാം. വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനത്തില്‍ കുറയാത്ത സുതാര്യതയുള്ള ഫിലിം ഒട്ടിക്കാം. ഇത്തരം വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാൻ കഴിയില്ലെന്നും ജസ്‌റ്റിസ് എൻ നഗരേഷ് പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2021 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ വകുപ്പ് 100ന്‍റെ ഭേദഗതി അനുസരിച്ച് മോട്ടോര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം സേഫ്റ്റി ഗ്ലേസിങ് കൂടി ഉപയോഗിക്കാന്‍ അനുവാദമുണ്ട്.

മുന്‍ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

Also Read:കാഫിർ സ്‌ക്രീന്‍ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി

ABOUT THE AUTHOR

...view details