കേരളം

kerala

ETV Bharat / state

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുലിന്‍റെ ഹര്‍ജി ഉത്തരവിനായി മാറ്റി ഹൈക്കോടതി - Pantheeramkavu Domestic Violence - PANTHEERAMKAVU DOMESTIC VIOLENCE

ദമ്പതികളെ കൗണ്‍സിലിങ് നടത്തിയതിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഉത്തരവ് പറയാമെന്ന് ഹൈക്കോടതി. അതേസമയം, രാഹുലിനെതിരെ കോടതിയില്‍ കടുപ്പിച്ച് പൊലീസ്.

HC ON PANTHEERAMKAVU CASE  PANTHEERAMKAVU CASE LATEST  പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്  കേരള ഹൈക്കോടതി
Accused Rahul, Kerala HC (ETV Bharat)

By ETV Bharat Kerala Team

Published : Aug 21, 2024, 7:27 PM IST

എറണാകുളം :പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുൽ സമർ‍പ്പിച്ച ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. താൻ നൽകിയത് കളളക്കേസാണെന്നും വീട്ടുകാരുടെ സമ്മർദത്തെത്തുടർന്നാണെന്നും പരാതിക്കാരിയായ ഭാര്യതന്നെ കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നു. ദമ്പതികളെ കൗൺസിലിങ് നടത്തിയതിന്‍റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ ഇന്ന് കോടതിയിൽ ഹാജരാക്കി.

ഇതുകൂടി പരിശോധിച്ച ശേഷം ഉത്തരവ് നൽകാമെന്ന് കോടതി അറിയിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ജർമനിയിലേക്ക് കടന്ന രാഹുൽ ഹൈക്കോടതി നിർദേശപ്രകാരമാണ് തിരിച്ചെത്തിയത്. രാഹുല്‍ പി ഗോപാലിനെതിരായ പരാതിക്കാരിയുടെ ആക്ഷേപം ഗൗരവതരമാണ്, എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസമാകരുതെന്നും ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതി രാഹുൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നടന്നത് വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾ എന്ന രാഹുലിന്‍റെയും യുവതിയുടെയും വാദം തെറ്റാണ്. രാഹുൽ മദ്യപാനിയാണെന്നും ഒരുമിച്ച് ജീവിച്ചാൽ ഭാവിയിലും അയാളിൽ നിന്ന് കൂടുതൽ പീഡനങ്ങൾ യുവതിക്ക് നേരിടേണ്ടി വരുമെന്ന് ഉറപ്പാണെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

Also Read: ശബരിമലയിലെ പുതിയ ഭസ്‌മക്കുളം; നിർമ്മാണം തടഞ്ഞ് ഹൈക്കോടതി, ദേവസ്വം ബോർഡിനും പ്രസിഡന്‍റിനും രൂക്ഷ വിമര്‍ശനം

ABOUT THE AUTHOR

...view details