കേരളം

kerala

ETV Bharat / state

പെണ്‍കുഞ്ഞുങ്ങളോടുള്ള മോശം മനോഭാവം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഹൈക്കോടതി - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

പെണ്‍കുഞ്ഞുങ്ങളോടുള്ള സമൂഹത്തിന്‍റെ മനോഭാവത്തില്‍ കാതലായ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

pre birth sex determination  Action against Husbands family  attitudes towards girls  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  ഗർഭസ്ഥ ശിശുവിൻ്റെ ലിംഗനിർണയം
Action against Husband's family on pre birth sex determination of child

By ETV Bharat Kerala Team

Published : Mar 1, 2024, 10:44 PM IST

എറണാകുളം : പെൺകുഞ്ഞ് ആൺകുഞ്ഞിനേക്കാൾ ചെറുതാണെന്ന ചിന്ത അവസാനിപ്പിക്കാൻ സമയമായെന്ന് ഹൈക്കോടതി. ഭൂമിയിലേക്ക് ജീവന്‍റെ തുടിപ്പ് പകരുന്നത് സ്ത്രീയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (pre birth sex determination). ഗർഭസ്ഥ ശിശുവിൻ്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം ഭർതൃവീട്ടുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.

ആൺകുഞ്ഞ് ജനിക്കാൻ ശാരീരിക ബന്ധം എങ്ങനെ വേണമെന്ന കുറിപ്പ് ഭർതൃവീട്ടുകാർ നൽകിയെങ്കിൽ അത് അധാർമികമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ നിർബന്ധിച്ച് കുറിപ്പ് നൽകിയിട്ടില്ലെന്നും ഒരു ഓൺലൈൻ മാസികയിൽ വന്ന ലേഖനമാണതെന്നുമായിരുന്നു ഭർതൃവീട്ടുകാരുടെ വാദം. വിവാഹദിനത്തിൽ കുറിപ്പ് നൽകിയെന്നാണ് ഹർജിക്കാരിയുടെ ആരോപണം.

എന്നാൽ വിവാഹമോചന സമയത്തോ അതിനു മുൻപോ ഹർജിക്കാരി ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും എതിർ കക്ഷികൾ വാദമുന്നയിച്ചു. കോടതി നിർദേശപ്രകാരം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എതിർ കക്ഷികൾ സാവകാശം തേടിയതിനെ തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി (Action against Husband's family).
2012 ൽ വിവാഹം കഴിഞ്ഞ നാൾ മുതൽ ആരോഗ്യമുള്ള ആൺകുട്ടി വേണമെന്ന തരത്തിൽ നിരന്തരം നിർദേശങ്ങളും മറ്റും ഭർത്താവും ഭർതൃവീട്ടുകാരും മുന്നോട്ടു വച്ചു.

പെൺകുഞ്ഞ് സാമ്പത്തിക ബാധ്യതയാണെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട് പിന്നീട് 2014ൽ യുവതിയ്ക്ക് പെൺകുഞ്ഞ് ജനിച്ചതിനു ശേഷവും ക്രൂരതകൾ തുടർന്നുവെന്നും ഹർജിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. കുടുംബ കോടതിയിലുൾപ്പെടെ യുവതിയും ഭർത്താവും തമ്മിൽ നിരവധി കേസുകൾ തീർപ്പാക്കാനായി ഉണ്ടെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചിരുന്നു (attitudes towards girls).

Also Read:ഗാര്‍ഹിക പീഡനം അക്കമിട്ട് നിരത്തി മുന്‍ മാധ്യമപ്രവര്‍ത്തക, നീതി കിട്ടും വരെ പോരാട്ടം

ABOUT THE AUTHOR

...view details