എറണാകുളം: ആമയിഴഞ്ചാൻ തോട്ടിൽ വീണ ജോയിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ
അഗ്നിരക്ഷാസേനയെ അഭിനന്ദിച്ച് ഹൈക്കോടതി. അഗ്നിരക്ഷ സേനാംഗങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. അഗ്നിരക്ഷ സേനാംഗങ്ങൾ യഥാർഥ നായകരാണ്.
മകൻ്റെ വരവിനായി കാത്തിരിക്കുന്ന നിർഭാഗ്യവതിയായ ഒരമ്മയുടെ പ്രതീക്ഷയാണ് അവർ.
ഓരോ പൗരനും അഗ്നിരക്ഷ സേനയോട് കടപ്പെട്ടിരിക്കുന്നുവെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. അഗ്നി രക്ഷാ സേനയ്‌ക്കെഴുതിയ കത്തിലാണ് പരാമർശം.