ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ആശുപത്രിയിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വീഡിയോയിൽ വിമർശനവുമായി ആശുപത്രി അധികൃതർ. ആശുപത്രിക്ക് പുറത്ത് തണുപ്പത്ത് കിടന്ന് ഉറങ്ങുന്ന രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരവസ്ഥ എന്ന രീതിയിലാണ് രാഹുൽ വീഡിയോ പങ്കുവച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ എയിംസ് അധികൃതർ വിമർശനവുമായി രംഗത്തെത്തി. പ്രതിദിനം 35,000 മുതൽ 40,000 വരെ രോഗികളാണ് എയിംസിൽ ചികിത്സ തേടി എത്തുന്നത്. വളരെ കുറഞ്ഞ ചെലവിൽ എല്ലാ രോഗികൾക്കും മികച്ച പരിചരണമാണ് നൽകുന്നതെന്ന് ആശുപത്രി വക ഡോ റിമ ദാദ പ്രതികരിച്ചു. വീഡിയോയിൽ കാണുന്ന എല്ലാവരും ഡൽഹി എയിംസിലെ രോഗികളാണോ എന്നതിന് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
AIIMS के बाहर नरक!
— Rahul Gandhi (@RahulGandhi) January 18, 2025
देशभर से आए ग़रीब मरीज और उनके परिवार AIIMS के बाहर ठंड, गंदगी और भूख के बीच सोने को मजबूर हैं।
उनके पास न छत है, न खाना, न शौचालय और न पीने का पानी।
बड़े-बड़े दावे करने वाली केंद्र और दिल्ली सरकार ने इस मानवीय संकट पर आंखें क्यों मूंद ली हैं? pic.twitter.com/wwnm8Fc3i8
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി എയിംസ് ആശുപത്രി സന്ദർശിച്ചത്. രോഗികള്‍ക്ക് തല ചായ്‌ക്കാൻ സ്ഥലമില്ല. ഭക്ഷണം, ശുചിമുറികള്‍, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ രോഗികള്‍ വലയുന്നുവെന്നും രാഹുൽഗാന്ധി ആരോപിച്ചിരുന്നു.
ആം ആദ്‌മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചത്. പൊതുജനങ്ങളോടുള്ള കടമ നിർവഹിക്കുന്നതിൽ കേന്ദ്ര-ഡൽഹി സർക്കാരുകൾ പരാജയപ്പെട്ടെന്ന് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് രാഹുൽ എക്‌സിൽ കുറിച്ചു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ എയിംസ് സന്ദർശനം.