കൊല്ലം: കൊല്ലത്ത് ഹരിത കർമ്മസേന ഇടത് സ്ഥാനാർഥിക്കായി വോട്ട് തേടിയതിൽ യുഡിഎഫ്, ബിജെപി പ്രതിഷേധം. വള്ളിക്കീഴ് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലും പൂവൻപുഴ ഹോളി ഫാമിലി കോൺവെന്‍റ് സ്‌കൂളിലുമാണ് തർക്കമുണ്ടായത്. വള്ളിക്കീഴ് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകരും പൂവൻപുഴയിൽ എൽഡിഎഫ് ബിജെപി പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. പൊലീസ് ഇടപെട്ട് ഹരിത കർമ്മ സേനയെ സ്ഥലത്തുനിന്ന് മാറ്റാമെന്ന ഉറപ്പിലാണ് തർക്കം അവസാനിച്ചത്.
ഇടത് സ്ഥാനാർഥിക്കായി വോട്ട് തേടി ഹരിത കർമ്മസേന; പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും - UDF BJP Protest In Kollam - UDF BJP PROTEST IN KOLLAM
ഇടത് സ്ഥാനാർഥിക്കായി വോട്ട് തേടി ഹരിത കർമ്മസേന. ഇതിനെതിരെ ബിജെപിയും യുഡിഎഫും പ്രതിഷേധിച്ചു.
ഇടത് സ്ഥാനാർഥിക്കായി വോട്ട് തേടി ഹരിത കർമ്മസേന
Published : Apr 26, 2024, 3:02 PM IST