തൃശൂർ : കുവൈറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാക്കുകൾക്ക് അതീതമാണെന്നും അതീവ ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കണം. സ്വന്തം നാട്ടിൽ ജീവിക്കാൻ ആവാതെ വന്നപ്പോഴാണ് പലര്‍ക്കും നാട് വിടേണ്ടി വന്നത്.
മന്ത്രി കുവൈത്തിൽ പോയിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഒരു ദിവസത്തേക്ക് പോയി പിറ്റേ ദിവസം മടങ്ങി വന്നിട്ട് എന്ത് ചെയ്യാനാകും? അത്തരം ഒരു യാത്ര തികച്ചും അനാവശ്യം. ബിജെപിയുടെ വിജയം ജനങ്ങൾ തീരുമാനിച്ചതെന്നും കണ്ണൂരിൽ സിപിഎം പരാജയപ്പെട്ടതിൽ വളരെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.